പെഗസസ്: ബംഗാൾ ജുഡീഷ്യൽ കമീഷന് തുടരാം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പെഗസസ് വിവരം ചോർത്തൽ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ നിയമിച്ച ജുഡീഷ്യൽ കമീഷന് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയത്.
ജുഡീഷ്യൽ കമീഷൻ രൂപവത്കരിച്ചതിൽ പ്രതികരണം ആരാഞ്ഞ് കേന്ദ്ര സർക്കാർ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിക്ങ് മന്ത്രാലയം, ബംഗാൾ സർക്കാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. േഗ്ലാബൽ വില്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യൽ കമീഷൻ നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
രാജ്യതലത്തിൽ പെഗസസ് വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ സംസ്ഥാനം പ്രത്യേക ജുഡീഷ്യൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി അഡ്വ. സൗരഭ് മിശ്ര വാദിച്ചു. ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി. ലോകൂർ, കൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ജുഡീഷ്യൽ കമീഷനെയാണ് ബംഗാൾ സർക്കാർ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.