Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pegasus tapping phones of Modis ministers, RSS leaders Subramanian Swamy
cancel
Homechevron_rightNewschevron_rightIndiachevron_rightവീണ്ടും പെഗസസ്​...

വീണ്ടും പെഗസസ്​ കുരുക്കിൽ മോദി മന്ത്രിസഭയും ആർ.എസ്​.എസ്​ നേതാക്കളും? ​ഇന്ന്​ രാത്രി അറിയാമെന്ന്​

text_fields
bookmark_border

ന്യൂഡൽഹി: 2019ൽ രാജ്യത്ത്​ ചർച്ചയായ വിഷയങ്ങളിലൊന്നായിരുന്നു ഇസ്രയേൽ സ്​​പൈവെയറായ പെഗസസ്​. ഇസ്രയേൽ അടിസ്​ഥാനമായി പ്രവർത്തിക്കുന്ന എൻ.എസ്​.ഒ ഗ്രൂപ്പാണ്​ പെഗസസിന്​ പിന്നിൽ. വാട്​സ്​ആാപ്​ ​േകാളിലൂടെ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തിയെടുക്കുന്ന ഈ സ്​പൈവെയറിനെക്കുറിച്ച്​ വാട്​സ്​ആപ്​ തന്നെ വിവരങ്ങൾ സ്​ഥിരീകരിക്കുകയായിരുന്നു. ആഗോളതലത്തിൽ 1400ഓളം ഉപയോക്താക്കളുടെ ഫോൺ ഇത്തരത്തിൽ ചോർത്തിയെന്നായിരുന്നു പുറത്തുവരുന്ന റിപ്പോർട്ട്​.

നയതന്ത്രജ്ഞർ, രാഷ്​ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്​ഥർ തുടങ്ങിയവരെല്ലാം ഈ കെണിയിൽ അകപ്പെട്ടിരുന്നു. ഇന്ത്യൻ ഉപയോക്താക്കളും ഇതിന്‍റെ ലക്ഷ്യത്തിലുണ്ടായിരുന്നു. ഇന്ത്യയിലെ രണ്ടു ഡസനോളം മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ദലിത്​ ആക്​ടിവിസ്​റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗസസ്​ ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്​. കേന്ദ്രസർക്കാർ പെഗസസിനെ ദുരുപയോഗം ചെയ്​തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നീട്​ പെഗസസിനെക്കുറിച്ച്​ കൂടുതൽ റി​േപ്പാർട്ടുകൾ പുറത്തുവന്നിരുന്നില്ലെങ്കിലും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്​ എം.പിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യ സ്വാമിയുടെ ട്വീറ്റിലൂടെ വീണ്ടും പെഗസസ്​.

പെഗസസ്​ നരേന്ദ്രമോദി സർക്കാറിലെ മന്ത്രിമാരുടെയും ആർ.എസ്​.എസ്​ നേതാക്കളുടെയും സുപ്രീംകോടതി ജസ്റ്റിസുമാരുടെയും ഫോണുകൾ ടാപ്പ്​ ചെയ്യുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇതിന്‍റെ വിവരങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ട്​ പ്രസിദ്ധീകരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടെന്നും സു​ബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിൽ പറയുന്നു.

'ഇന്ന്​ വൈകുന്നേരം വാഷിങ്​ടൺ ​േപാസ്റ്റ്​, ലണ്ടൻ ഗാർഡിയൻ തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രായേൽ കമ്പനിയായ പെഗസസ്​ മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർ.എസ്​.എസ്​ നേതാക്കൾ, സുപ്രീംകോടതി ജസ്റ്റിസുമാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്തുന്നുവെന്ന അഭ്യൂഹങ്ങളുടെ റിപ്പോർട്ട്​ പുറത്തുവിടും. ഇത്​ സ്​ഥിരീകരിച്ചാൽ ഞാൻ പട്ടിക പ്രസിദ്ധീകരിക്കും' -എന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റ്​.

സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിന്​ കീഴിൽ തൃണമൂൽ നേതാവും രാജ്യസഭ എം.പിയുമായ ഡെറിക്​ ഒബ്രിയാൻ മറുപടിയുമായെത്തി. ഈ ഫോൺ ചോർത്തൽ പ്രതിപക്ഷത്തെ പല അംഗങ്ങളെയും ലക്ഷ്യമാക്കിയാണ്​ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്​.

കോൺ​ഗ്രസ്​ എം.പിയായ കാർത്തി ചിദംബരവും പെഗസസിനെ പരാമർശിച്ച്​ രംഗത്തെത്തി. 'പെഗസസ്​ ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന്​ അഭീജ്ഞ വൃത്തങ്ങൾ അറിയിച്ചു' എന്ന നിഗൂഡമായ ട്വീറ്റാണ്​ കാർത്തി ചിദംബരം പങ്കുവെച്ചത്​.

മുതിർന്ന മാധ്യമപ്രവർത്തക ഷീല ഭട്ട്​ ശനിയാഴ്ച രാത്രി ഒരു ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ഇത്​ വളരെ വലിയ ഒരു കഥയായിരിക്കുമെന്നായിരുന്നു അ​വരുടെ ട്വീറ്റ്​. കൂടാതെ ഇതിൽ ഇന്ത്യൻ മാധ്യമങ്ങളുടെ സഹകരണമുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങൾ ഈ റിപ്പോർട്ട്​ ഞായറാഴ്ച രാത്രി 11.59ന്​ പുറത്തുവിടുമെന്നും പറയുന്നു.

2019ൽ പെഗസസ്​ ആരോപണങ്ങൾ ഉയർന്നുവ​ന്നപ്പോൾ അന്നത്തെ കേന്ദ്ര വിവര സാ​ങ്കേതിക വകുപ്പ്​ മന്ത്രി രവിശങ്കർ പ്രസാദ്​ കേന്ദ്രസർക്കാർ​ പെഗസസ്​ പോലുള്ള ഏജൻസികളെ അനധികൃതമായി ഉപയോഗിച്ചി​ട്ടില്ലെന്ന്​ പാർലമെന്‍റിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subramanian SwamyPegasusBJP
News Summary - Pegasus tapping phones of Modis ministers, RSS leaders Subramanian Swamy
Next Story