പെഗസസ്: ബംഗാൾ തൽക്കാലം അന്വേഷണ നടപടി തുടരില്ലെന്ന് പ്രതീക്ഷ- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ പെഗസസ് ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ തീർപ്പാകുന്നതുവരെ പശ്ചിമ ബംഗാൾ സർക്കാർ അന്വേഷണത്തിന് നിയോഗിച്ച ജസ്റ്റിസ് മദൻ ബി ലോകൂർ ജുഡീഷ്യൽ കമീഷൻ നടപടികളിൽനിന്ന് വിട്ടുനിൽക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്നാൽ, പശ്ചിമ ബംഗാൾ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷെൻറ പ്രവർത്തനം സ്റ്റേ ചെയ്യാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല. നടപടിയിൽനിന്ന് കമീഷൻ വിട്ടുനിൽക്കുമെന്നും സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
സുപ്രീംകോടതിയുടെ അഭിപ്രായം ബംഗാൾ സർക്കാറിനെ അറിയിക്കാമെന്ന് അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോധിപ്പിച്ചു. ബംഗാൾ സർക്കാർ പെഗസസ് അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ സമർപ്പിച്ച ഹരജി മറ്റ് ഹരജികൾക്കൊപ്പം കേൾക്കാനായി സുപ്രീംകോടതി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.