പെഹ്ലുഖാെൻറ കൊല; കേസിൽ ഉൾപെട്ടയാളെ ഭഗത് സിങ്ങിനോട് ഉപമിച്ചത് വിവാദമാകുന്നു
text_fieldsജയ്പൂർ: അൽവാറിൽ പശുവിെൻറ പേരിൽ കൊലനടത്തിയ കേസിലെ പ്രതിയെ ഭഗത് സിങ്ങിനോടും ചന്ദ്രശേഖർ ആസാദിനോടും ഉപമിച്ചത് വിവാദമാകുന്നു. ജയ്പൂരിലെ ഗോസംരക്ഷക നേതാവ് സാധ്വി കമൽ ദീദിയാണ് വിവാദ പരാമർശം നടത്തിയത്. കേസിൽ അറസ്റ്റിലായ വിപിൻ യാദവ് ജയിലിൽനിന്ന് പരീക്ഷയെഴുതാനായി കോളജിൽ എത്തിയപ്പോൾ സാധ്വി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോയിലാണ് പരാമർശമുള്ളത്.
രാജ്യം മുഴുവൻ നിന്നോടൊപ്പമുണ്ടെന്നും ഒന്നും പേടിക്കേണ്ടതില്ലെന്നും യാദവിനോട് സാധ്വി പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ചെയ്തില്ലെങ്കിൽ ആരാണ് ചെയ്യുക? ഭഗത് സിങ്ങും ചന്ദ്രശേഖർ ആസാദം സുഖ്ദേവും തെറ്റ് ചെയ്തതിന് ശിക്ഷിക്കപ്പെട്ടവരല്ല. ജയിലിൽ കൃത്യമായി ആഹാരവും സൗകര്യവും ലഭിക്കുന്നുണ്ടോ? ഗോമാതാവിെൻറ മഹത്വത്തെക്കുറിച്ച് ജയിലിൽ എല്ലാവരെയും പഠിപ്പിക്കണമെന്നും സാധ്വി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.