പെൻഷനും ഇൻഷുറൻസുമുള്ള സാമൂഹിക സുരക്ഷ പദ്ധതിക്ക് സർക്കാർ
text_fieldsന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷ മുൻനിർത്തി പെൻഷനും ഇൻഷുറൻസുമടക്കം സാർവത്രിക കവറേജിന് കേന്ദ്ര തൊഴിൽ മന്ത്രാലയം രൂപരേഖ തയാറാക്കുന്നു. നിലവിൽ ഇ.പി.എഫ്, ഇ.എസ്.ഐ എന്നിവയുടെ പരിധികളിൽ ഉൾപ്പെടാത്തവെരയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
പെൻഷൻ, വൈകല്യങ്ങൾക്കും മരണങ്ങൾക്കുമുള്ള ഇൻഷുറൻസ് പരിരക്ഷ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, പ്രസവ പരിരക്ഷ തുടങ്ങിയവയാണ് പദ്ധതിയുടെ രൂപരേഖയിൽ തൊഴിൽ മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ഇൗ വർഷാവസാനം നടപ്പിലാക്കാനാണ് സർക്കാറിെൻറ ലക്ഷ്യം. നിലവിെല ഇ.പി.എഫ്, ഇ.എസ്.െഎ പദ്ധതിയിൽ പകുതി പണം ഉപഭോക്താവ് അടക്കുന്ന രീതിക്കുപകരം പുതിയ പദ്ധതിയിൽ പണം പൂർണമായും സർക്കാർ എടുക്കും. പകുതി പണം സംസ്ഥാനവും പകുതി കേന്ദ്രവും അടക്കുന്ന രീതിയിലാണ് അസംഘടിത തൊഴിൽ മേഖലയിൽ സാർവത്രിക കവേറജ് ലക്ഷ്യമിട്ടുള്ള പദ്ധതിയെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയത്തിെല ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.