അസംഘടിത മേഖലയിൽ പെൻഷൻ; 60 കഴിഞ്ഞാൽ 3000 രൂപ
text_fieldsന്യൂഡൽഹി: 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിനായി പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി ആരംഭിക്കും. തൊഴിലാളിക്ക് 60 വയസ്സ് കഴിഞ്ഞാൽ മാസം 3000 രൂപ പെൻഷൻ ലഭിക്കും. ഇതിനായി 29 വയസ്സുമുതൽ പദ്ധതിയിൽ ചേരുന്ന അസംഘടിത മേഖലയിലുള്ളവർ 60 വയസ്സുവരെ മാസം 100 രൂപയും 18 വയസ്സുമുതൽ ചേരുന്നവർ 55 രൂപയും പ്രീമിയം അടക്കണം. എല്ലാ മാസവും കേന്ദ്രസർക്കാറും തുല്യ പ്രീമിയം അടക്കും.
പദ്ധതിക്കായി 500 കോടിരൂപ മാറ്റിവെച്ചു. വിവിധ മേഖലയിലെ 10 കോടി അസംഘടിത തൊഴിലാളികൾക്ക് പദ്ധതി ഗുണംചെയ്യുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.