യു.എസിനെക്കുറിച്ച് ആശങ്കപ്പെടുന്നവർ കൊടുംശൈത്യത്തിൽ റോഡിലിറങ്ങിയ കർഷകരെക്കുറിച്ചും ഓർക്കൂ -വിജേന്ദർ സിങ്
text_fieldsന്യൂഡൽഹി: അമേരിക്കയെക്കുറിച്ചോർത്ത് ആശങ്കെപ്പടുന്നവർ രാജ്യത്തെ റോഡുകളിൽ കൊടുംശൈത്യത്തിൽ പ്രതിഷേധിക്കുന്നവരെക്കുറിച്ചോർത്തും ആശങ്കപ്പെടണമെന്ന് ബോക്സിങ് താരം വിജേന്ദർ സിങ്.
'അവിടെെയന്താണ് സംഭവിക്കുന്നതെന്നോർത്ത്, ആളുകൾക്ക് അമേരിക്കയെക്കുറിച്ച് ആശങ്കയുണ്ട്. നമ്മുടെ കർഷകർ കൊടും ശൈത്യത്തിൽ റോഡുകളിലാണ്. അവരെക്കുറിച്ചോർത്തും ആശങ്കപ്പെടുക' -വിജേന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുകൂലികൾ യു.എസ് പാർലമെന്‍റിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. ചിട്ടയോടെയും സമാധാനപരമായും അധികാര കൈമാറ്റം തുടരണം. അക്രമ മാർഗങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു മോദിയുടെ ട്വീറ്റ്. മോദിയുടെ പ്രതികരണത്തെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ വിജേന്ദർ സിങ്ങും അണിചേർന്നിരുന്നു. കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന തിരിച്ചുനൽകുെമന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അതേസമയം കാർഷകരും കേന്ദ്രസർക്കാറുമായി നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയേതാടെയാണ് ചർച്ച പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.