ഇൻറർനെറ്റില്ലാതെ താങ്കളുടെ ട്വീറ്റ് വായിക്കാനാകില്ല; മോദിയോട് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാർലമെൻറ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ അസമിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ സന്ദേശത്തെ പരിഹസിച്ച് കോൺഗ്രസ്. ഇൻറർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതിനാൽ അസമിലെ സഹോദരങ്ങൾക്ക് മോദിയുടെ സന്ദേശം വായിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് റീട്വീറ്റ് ചെയ്തത്.
‘‘അസമിലുള്ള നമ്മുടെ സഹോദരീ സഹോദരൻമാർക്ക് താങ്കളുടെ സമാശ്വാസ സന്ദേശം വായിക്കാൻ കഴിയില്ല. അവരുടെ ഇൻറർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതാണെന്ന് താങ്കൾ മറന്നുപോയി’’ -എന്നാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചത്.
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് കൊണ്ട് അസമിലെ സഹോദരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പ് നൽകുന്നു. നിങ്ങളുടെ അവകാശങ്ങളും അസ്തിത്വവും സംസ്കാരവും അപഹരിക്കില്ല. അസം ജനതയുടെ രാഷ്ട്രീയവും ഭാഷാ വൈവിധ്യവും ഭൂമി അവകാശങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണ്- എന്നായിരുന്നു മോദിയുടെ ട്വിറ്റർ സന്ദേശം.
പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. പ്രതിഷേധം ഭയന്ന് അസമിൽ കർഫ്യു ഏർപ്പെടുത്തുകയും ഇൻറർനെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.