Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരുമ്പാമ്പിനൊപ്പം...

പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ലോക്​ഡൗൺ ലംഘിച്ച്​ ആൾക്കൂട്ടം 

text_fields
bookmark_border
പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ലോക്​ഡൗൺ ലംഘിച്ച്​ ആൾക്കൂട്ടം 
cancel

ഗുവാഹതി: ജനവാസകേന്ദ്രത്തിൽനിന്ന്​ പിടികൂടിയ പെരുമ്പാമ്പിനെ കാണാനും സെൽഫിയെടുക്കാനും ലോക്​ഡൗൺ വകവെക്കാതെ നാട്ടുകാർ തടിച്ചുകൂടി. അസമിലെ ബിശ്വനാഥ് ജില്ലയിൽ വ്യാഴ്യാഴ്ച വൈകീട്ടാണ് സംഭവം. 

കമല്‍പൂര്‍ പ്രദേശത്തെ ഒരു വയലില്‍ പാമ്പിനെ പിടിച്ചതറിഞ്ഞ്​ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഓടിയെത്തുകയായിരുന്നു. 10 അടി നീളമുള്ള പാമ്പിനെ തൊട്ടും തലോടിയും സെൽഫിയെടുക്കാനും ജനക്കൂട്ടം തിരക്കുകൂട്ടി. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ്​ പാമ്പിനെ തൊട്ടടുത്ത കാട്ടില്‍ സുരക്ഷിതമായി വിട്ടയച്ചത്​. 

ഇതുവരെ 42 പേർക്ക്​ കോവിഡ് സ്​ഥിരീകരിച്ച സംസ്ഥാനത്ത് ഒരുമരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. അതേസമയം, ലോക്​ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് പോലീസ് ഇതുവരെ 3,576 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assampythoncovid 19lockdownIndia News
News Summary - people gather to take selfie with rescued python
Next Story