പശുവിെൻറയും ലവ് ജിഹാദിെൻറയും പേരിലെ കൊലകൾ മനുഷ്യാവകാശ ലംഘനം –ജസ്റ്റിസ് ലോധ
text_fieldsന്യൂഡൽഹി: പശുസംരക്ഷണത്തിെൻറയും ലവ് ജിഹാദിെൻറയും പേരിൽ രാജ്യത്ത് ജനങ്ങൾ കൊല്ലപ്പെടുകയാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ. ഇൗ സാഹചര്യത്തിൽ നമ്മൾ മനുഷ്യാവകാശങ്ങളെ യഥാർഥത്തിൽ വിലവെക്കുന്നുണ്ടെന്ന് പറയാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. അന്തർദേശീയ മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കെവയാണ് രാജ്യത്തെ വർധിച്ചുവരുന്ന അസഹിഷ്ണുതയിലും മനുഷ്യാവകാശലംഘനങ്ങളിലും ലോധ ഉത്കണ്ഠ പ്രകടിപ്പിച്ചത്.
‘‘പശുസംരക്ഷണത്തിെൻറ പേരിൽ മനുഷ്യർ കശാപ്പ് ചെയ്യപ്പെടുന്നു. ലവ് ജിഹാദിെൻറ പേരിൽ ദമ്പതികൾ കൊല്ലപ്പെടുന്നു. കലാകാരന്മാർ തങ്ങളുടെ സൃഷ്ടികളുടെ പേരിൽ തലവെട്ടുമെന്ന ഭീഷണിക്ക് ഇരയാകുന്നു. ആക്ടിവിസ്റ്റുകളെ രാജ്യദ്രോഹകുറ്റം ചുമത്തി അകത്താക്കുന്നു. എന്നാൽ, കുറ്റക്കാർ പിടിക്കപ്പെടുന്നില്ല. നമ്മൾ മനുഷ്യാവകാശദിനം ആചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ സ്നേഹിക്കുേമ്പാൾ മതം ഒരു ഘടകമാണോ? എന്നാൽ, ലവ് ജിഹാദിെൻറ പേരിൽ രാജ്യത്ത് കൊലകൾ നടക്കുന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരായ പൊലീസ് നടപടിയിൽ ഉദാസീനതയുണ്ട്. മതിയായ നിയമങ്ങളും ഭരണഘടനസംരക്ഷണവും ശക്തമായ നീതിന്യായവ്യവസ്ഥയും ഉണ്ടായിട്ടും മനുഷ്യാവകാശ സംരക്ഷണമെന്ന ലക്ഷ്യം നേടാൻ നമുക്ക് സാധിക്കുന്നില്ല. ഇൗ പ്രശ്നങ്ങൾ എല്ലാ ദിവസവും എന്നെ അലട്ടുകയാണ്’’-അേദ്ദഹം പറഞ്ഞു. -ജസ്റ്റിസ് ലോധ ചൂണ്ടിക്കാട്ടി
സിനിമ കലാകാരെൻറ ആവിഷ്കാരമാണെങ്കിലും അവർ ഭീഷണിക്ക് ഇരയാവുകയും സെറ്റുകൾ തീവെച്ച് നശിപ്പിക്കപ്പെടുകയുമാണെന്ന് ‘പത്മാവതി’ വിവാദത്തെ പരാമർശിച്ച് ലോധ ചൂണ്ടിക്കാട്ടി.
‘‘പശുസംരക്ഷണത്തിെൻറ പേരിൽ ആൾക്കൂട്ടസംഘങ്ങൾ എല്ലായിടത്തും വളർന്നുവരുകയാണ്. ആക്ടിവിസ്റ്റുകൾക്കും കാർട്ടൂണിസ്റ്റുകൾക്കും അഭിനേതാക്കൾക്കും വിദ്യാർഥികൾക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെടുന്നു. . ലോധ അധ്യക്ഷനായ അന്തർദേശീയ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ.കെ. അഗർവാളും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.