Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിഹാറിൽ എൻ.ഡി.എ സഖ്യത്തിന്​ ഡബ്​ൾ എൻജിൻ പവറെന്ന്​ ബി.ജെ.​പി
cancel
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ എൻ.ഡി.എ...

ബിഹാറിൽ എൻ.ഡി.എ സഖ്യത്തിന്​ 'ഡബ്​ൾ എൻജിൻ' പവറെന്ന്​ ബി.ജെ.​പി

text_fields
bookmark_border

പട്​​ന: ബിഹാറിൽ എൻ.ഡി.എ സഖ്യത്തിന്​ 'ഡബ്​ൾ എൻജിൻ' ശക്തിയാണെന്ന്​ ബി.ജെ.പി സംസ്​ഥാനം ഘടകം. ബി.ജെ.പി -ജെ.ഡി.യു സഖ്യ സർക്കാർ ഇരട്ട എൻജിൻ പ്രവർത്തിക്കുന്നതി​െൻറ ശക്തി കാണിച്ചു. ഇതോടെ ബിഹാറിലെ ജനങ്ങൾ എൻ.ഡി.എയെ അനുഗ്രഹിച്ചതായും ബി.ജെ.പി വക്താവ്​ സഞ്​ജയ്​ സിങ്​ ടൈഗർ പറഞ്ഞു.

ജനങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി നിതീഷ്​ കുമാറിനെയും അറിയാം. ഇരുവർക്കും സംസ്​ഥാനത്തി​െൻറ വികസനം വേഗത്തിലാക്കാൻ കഴിയുമെന്നും ജനങ്ങൾ വിശ്വസിക്കുന്നു. അതിനാൽ തന്നെ ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചു -സഞ്​ജയ്​ സിങ്​ ടൈഗർ പറഞ്ഞു.

ബിഹാർ നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പി​െൻറ വോ​െട്ടണ്ണൽ പുരോഗമിക്കു​േമ്പാൾ എൻ.ഡി.എക്കാണ്​ മുൻതൂക്കം. 127 സീറ്റുകളിലാണ്​ എൻ.ഡി.എ ലീഡ്​ ചെയ്യുന്നത്​. എൻ.ഡി.എ സഖ്യത്തിൽ 73 സീറ്റുകളിൽ ബി.ജെ.പിയും ജെ.ഡി.യു 47 സീറ്റുകളിലും ലീഡ്​ ചെയ്യുന്നു. 105 മണ്ഡലങ്ങളിലാണ്​ മഹാസഖ്യം ലീഡ്​ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDABihar election 2020CongressBJP
Next Story