'സുബ്ഹാൻ, നീ മടങ്ങണം സ്കൂളിലേക്ക്...നിെന്നയും കുടുംബത്തെയും ഞങ്ങൾ നോക്കാം'
text_fieldsമുംബൈ: ഫൈറ്റർ പൈലറ്റാവാൻ മോഹിക്കുന്ന ആ മിടുക്കൻ ജീവിത ദുരിതങ്ങളോട് പൊരുതിക്കയറുന്നതു കണ്ട് കൈയടിച്ച് മനുഷ്യസ്നേഹികൾ. 'കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുള്ള നീ, സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ സ്കൂളിലേക്ക് തിരിച്ചുപോകണ'മെന്ന് അവരുടെ അഭ്യർഥന. കുടുംബത്തിെൻറ അത്താണിയാവാൻ പഠനം ഉപേക്ഷിച്ച് മുംബൈ നഗരത്തിൽ ചായ വിൽക്കാനിറങ്ങിയ പതിനാലുകാരന് സഹായ വാഗ്ദാനവുമായി എത്തിയത് നിരവധി പേർ. മാതാവിനെ സഹായിക്കാനും സഹോദരിമാർക്ക് ഓൺലൈൻ പഠനത്തിന് സഹായകമാവാനുമാണ് സുബ്ഹാൻ ചായ ഫ്ലാസ്കുമായി തെൻറ സൈക്കിളിൽ തെരുവിലേക്കിറങ്ങിയത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 'ഹ്യൂമൻസ് ഫോർ േബാംബെ' എന്ന പേരിൽ, മുംബൈയിൽ പ്രശസ്തമായ ഇൻസ്റ്റഗ്രാം ഹാൻഡ്ലിലാണ് സുബ്ഹാെൻറ ദയനീയ കഥ പ്രത്യക്ഷപ്പെട്ടത്. പിതാവ് ഹൃദയാഘാതത്താൽ പൊടുന്നനെ മരണപ്പെട്ട ശേഷം മാതാവായിരുന്നു ജോലി ചെയ്ത് കുടുംബത്തിൽ അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്നത്. 'അബ്ബു (പിതാവ്) മരിച്ചതോെട അമ്മി (മാതാവ്) ഞങ്ങളെ പോറ്റാനായി ജോലിക്ക് പോയിത്തുടങ്ങി. അവധികളൊന്നുമെടുക്കാതെ, മണിക്കൂറുകൾ നീളുന്ന ജോലി അവരെടുത്തിരുന്നത് അബ്ബുവിെൻറ കുറവ് അറിയിക്കാതെ ഞങ്ങളെ വളർത്താനായിരുന്നു. അബ്ബു പെട്ടെന്ന് മരിച്ചശേഷം കഴിഞ്ഞ 12 വർഷമായി അമ്മി ജോലി ചെയ്താണ് കുടുംബത്തിലെ ഏക വരുമാനം കണ്ടെത്തിയിരുന്നത്. ഒരു സ്കൂൾ ബസിലെ അറ്റൻഡൻറ് ആയിരുന്നു അവർ. എന്നാൽ, കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചിട്ടതോടെ അമ്മിയുടെ ജോലി പോയി. ലോക്ഡൗൺ ഒരു മാസം പിന്നിട്ടപ്പോൾ ഒരു രൂപ പോലും കൈയിലില്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. അങ്ങനെയാണ് ഞാൻ ജോലിക്കിറങ്ങിയത്.' -സുബ്ഹാൻ പറഞ്ഞു.
ഭേണ്ഡി ബസാറിലാണ് സുബ്ഹാെൻറ ചായ വിൽപന. അവിടെ ഒരു കെട്ടിടത്തിെൻറ മൂലയിൽ ചായ ഒരുക്കാനുള്ള സൗകര്യങ്ങൾ ഒരു കടക്കാരൻ ചെയ്തുകൊടുത്തത് അനുഗ്രഹമായി. ചായ തയാറാക്കി ഭേണ്ഡി ബസാർ, നാഗ്പാഡ അടക്കമുള്ള സ്ഥലങ്ങളിലെ കടകളിൽ കൊണ്ടുചെന്ന് വിൽക്കും. സുബ്ഹാെൻറ അവസ്ഥ അറിയുന്ന കച്ചവടക്കാർ ചായ വാങ്ങി സഹായിക്കും.
ചായ വിൽപനക്കു മുമ്പ് ഒരു പലചരക്കു കടയിൽ സഹായിയായി ജോലി ചെയ്തിരുന്നു. ദിവസം 100 രൂപയായിരുന്നു കൂലി. വലിയ കൂലിയൊന്നുമല്ലെങ്കിലും പട്ടിണി കിടക്കാതെ രാത്രി കിടന്നുറങ്ങാനാവുമല്ലോ എന്നായിരുന്നു സുബ്ഹാെൻറ പ്രതികരണം. പിന്നീടാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താൽ ചായ വിൽപനയിലേക്ക് തിരിയുന്നത്.
പഠിക്കാൻ വലിയ ആഗ്രഹമുണ്ട് ഈ കൊച്ചുമിടുക്കന്. സൂബ്ഹാൻ പഠിച്ച് വലിയ ആളാവുന്ന കാലമാണ് മാതാവിെൻറ ഉള്ളുനിറയെ. മകൻ എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റാവുന്നതാണ് അവരുടെ വലിയ സ്വപ്നം. ഒരിക്കൽ ജ്യോഗ്രഫി പരീക്ഷയിൽ മാർക്ക് കുറഞ്ഞപ്പോൾ പഠിക്കേണ്ടതിെൻറ പ്രാധാന്യത്തെ കുറിച്ച് അമ്മി വിശദീകരിച്ചുകൊടുത്തതിനെകുറിച്ച് അവൻ പറയും. വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഭാവി ശോഭനമാക്കാൻ കഴിയുകയുള്ളൂവെന്നാണ് അവർ എേപ്പാഴും സുബ്ഹാന് നൽകുന്ന ഉപദേശം.
എന്നിട്ടും, നിവൃത്തികേടു കൊണ്ട് അവന് പഠനം നിർത്തി ചായ വിൽപനക്കാരനാേവണ്ടിവന്നു. 'ഞാൻ പൈലറ്റാവണമെന്ന് പറയുേമ്പാൾ അമ്മിയുടെ കണ്ണുകളിൽ വലിയ പ്രതീക്ഷ കാണാം. അത് സാക്ഷാത്കരിക്കാൻ നന്നായി പഠിക്കണമെന്ന് ഞാൻ ഉറച്ചു. എെൻറ മാർക്കുകൾ കൂടി. നൂറുശതമാനം ഹാജരുണ്ടായിരുന്നു ക്ലാസിലെനിക്ക്.' -ആത്മവിശ്വാസത്തോടെ സുബ്ഹാൻ പറയുന്നു.
തന്നോട് കാര്യങ്ങൾ തിരക്കിയ മാധ്യമ പ്രവർത്തകേയാട് ഒടുവിൽ സുബ്ഹാെൻറ പ്രതികരണം ഇങ്ങനെ -'ഞാൻ വാക്കുതരുന്നു ദീദീ, സ്കൂളിലേക്ക് തിരിച്ചുപോകും. ഒരു കഥ കേട്ടിട്ടും കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുമൊക്കെ നാളുകളായി. എന്നാലും എെൻറ കുടുംബത്തിനുവേണ്ടി ചായ വിൽപനക്കാരനാകുന്നതിൽ ഞാൻ സന്തോഷവാനായിരുന്നു. എല്ലാറ്റിലുമുപരി, എല്ലാ സങ്കടങ്ങളെയും ചായ അലിയിച്ചുകളഞ്ഞിരുന്നു' -ചെറുചിരിയോടെ സുബ്ഹാൻ പറയുന്നു.
സുബ്ഹാെൻറ കഥയോടൊപ്പം 'ഹ്യൂമൻസ് ഫോർ േബാംബെ' അവെൻറ വിലാസവും ചേർത്തിരുന്നു. അതോടെ, വാർത്തയറിഞ്ഞ നെറ്റിസൺസ് തങ്ങളുടെ ഹൃദയങ്ങൾ ആ 14കാരനു മുമ്പാകെ തുറന്നുവെച്ചു. നിരവധി സഹായ വാഗ്ദാനങ്ങളാണ് ആളുകൾ അവനു മുമ്പാകെ ചൊരിയുന്നത്. സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ സുബ്ഹാൻ, നീ മടങ്ങണം സ്കൂളിലേക്ക്...നിെന്നയും കുടുംബത്തെയും ഞങ്ങൾ നോക്കാം' എന്ന് പലരും കമൻറിൽ കുറിക്കുന്നു. 'മഹത്തരം..ഉറപ്പായും ഇന്നോ നാളെയോ അവനെ സന്ദർശിക്കും. എന്തൊരു കഠിനാധ്വാനിയാണവൻ, ഏറെ പ്രേചാദനം പകരുന്നവനും' -ഒരാൾ കമൻറ് ചെയ്തത് ഇങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.