ബംഗാളിൽ ജനത്തിന് പാർട്ടിയെ വിശ്വാസമില്ല: സി.പി.എം പി.ബി
text_fieldsതിരുവനന്തപുരം: ബംഗാളിൽ മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് വിജയവും അംഗീകരിച്ച് സി.പി.എം പി.ബി. അതേസമയം നിയമസഭയിൽ ഒരു സീറ്റ് പോലും ജയിക്കാൻ കഴിയാതിരുന്ന സി.പി.എം ബംഗാൾ ഘടകത്തെ തള്ളുകയും ചെയ്തു.
ബംഗാളിലെ ജനങ്ങൾക്ക് സി.പി.എമ്മിലും ഇടതു കക്ഷികളിലും വിശ്വാസമില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതെന്ന് ഒാൺലൈനായി ചേർന്ന പി.ബി യോഗം വിലയിരുത്തി. ബംഗാളിൽ ബി.ജെ.പിയെ നേരിടാൻ തൃണമൂൽ കോൺഗ്രസിനേ കഴിയൂവെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും ബംഗാൾ ഘടകത്തിെൻറ പ്രാഥമിക റിപ്പോർട്ട് വിലയിരുത്തിയ നേതൃത്വം അഭിപ്രായെപ്പട്ടു.
ബി.ജെ.പി മുന്നേറ്റം തടയാൻ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനം തൃണമൂലാണെന്നാണ് ബംഗാളിലെ ജനങ്ങൾ എത്തിച്ചേർന്ന നിലപാട്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്ന് സംസ്ഥാന ഘടകം വിലയിരുത്തിയ ബംഗാളിലെ ന്യൂനപക്ഷങ്ങളടക്കം തൃണമൂലിനാണ് വോട്ട് ചെയ്തത്. ബി.ജെ.പിക്ക് ബദൽ തൃണമൂൽ ആണെന്ന് ന്യൂനപക്ഷങ്ങൾ വിശ്വസിക്കുന്നു. അതാണ് അവർ കൂട്ടത്തോടെ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞത്.
ബി.ജെ.പിയെയും ഹിന്ദുത്വ വർഗീയതയെയും നേരിടാനും പ്രതിരോധിക്കാനും ഇടതുപക്ഷത്തിന് കെൽപില്ലെന്ന് ജനങ്ങൾ കരുതുന്നു. ഇതാണ് ഒരു സീറ്റ് പോലും നേടാൻ കഴിയാതെ ദുർബലമായത്. ബംഗാളിലെ ജനങ്ങൾക്ക് സി.പി.എമ്മിൽ വിശ്വാസമില്ല. തെരഞ്ഞെടുപ്പിൽ അവർ വിശ്വാസം രേഖപ്പെടുത്തിയില്ല. സി.പി.എമ്മിന് നൽകുന്ന വോട്ട് പാഴായിേപ്പാകുമെന്ന് വിവിധ സമൂഹങ്ങളും വിലയിരുത്തുന്നു.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ ബംഗാൾ ഘടകത്തിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് കേന്ദ്ര നേതൃത്വം കോൺഗ്രസുമായി സഖ്യത്തിന് പച്ചക്കൊടി വിശീയത്. എന്നാൽ, ബംഗാൾ ഘടകമാകെട്ട, ഒരു പടി കടന്ന് മറ്റു പല ഇടതുപക്ഷ കക്ഷികളും വർഗീയ പാർട്ടിയായി മുദ്രകുത്തുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (െഎ.എസ്.എഫു)മായി സഖ്യത്തിലേർെപ്പട്ടു. എന്താണ് കനത്ത തോൽവിക്ക് കാരണമെന്ന് വിശദമായി വിലിയിരുത്താൻ പി.ബി ബംഗാൾ ഘടകത്തോട് നിർദേശിച്ചു. ശേഷമാകും കേന്ദ്ര നേതൃത്വത്തിെൻറ വിലയിരുത്തൽ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 19.25 വോട്ട് ശതമാനത്തോടെ 26 സീറ്റിലാണ് സി.പി.എം വിജയിച്ചത്. ഇത്തവണ വോട്ട് 4.3 ശതമാനമായി കുറയുകയും സംപൂജ്യരാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.