പാകിസ്താൻ ജനത അസന്തുഷ്ടർ; വിഭജനം തെറ്റായിരുന്നെന്ന് അവർ കരുതുന്നു -മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ജനങ്ങൾ അസന്തുഷ്ടരാണെന്ന പ്രസ്താവനയുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ വിഭജനം ഒരു തെറ്റായിരുന്നുവെന്ന് അവർ മനസിലാക്കുകയാണെന്നും ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയായ ഹേമ കലാനിയുടെ ജന്മ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
1947ന് മുമ്പ് ഭാരതത്തെ അവർ വിഭജിച്ചു. അവർ ഇപ്പോഴും സന്തുഷ്ടരാണോ ?. വിഭജനത്തിന്റെ വേദന അവർക്ക് ഇപ്പോഴുമുണ്ടെന്ന് ഭാഗവത് വ്യക്തമാക്കി. പാകിസ്താനെ ഇന്ത്യ ആക്രമിക്കില്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. മറ്റുള്ളവരെ ആക്രമിക്കുന്നത് ഭാരതത്തിന്റെ സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയുടെ സംസ്കാരമാണെന്ന് സർജിക്കൽ സ്ട്രൈക്കുകളെ മുൻനിർത്തി ഭാഗവത് പറഞ്ഞു. അത്തരം സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ ഭാരതത്തിൽ നിന്നും ഇൗ ഭാരതത്തിലേക്ക് എത്താൻ സമ്പന്നമായ സിന്ധു സംസ്കാരവും അതിന്റെ മൂല്യങ്ങളും നമ്മെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.