ഇറച്ചി കൈവശം വെച്ചുവെന്ന്; നാഗ്പുരിൽ യുവാവിനെ തല്ലിച്ചതച്ചു
text_fieldsനാഗ്പുർ: ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചവശനാക്കി. നാഗ്പുർ ജില്ലയിലെ കടോൾ ടൗണിൽ താമസിക്കുന്ന സലീം ഇസ്മായിൽ ശൈഖാണ് (31) ഒരു സംഘം ആളുകളുടെ അതിക്രമത്തിനിരയായത്. ബുധനാഴ്ച വൈകുന്നേരം നാഗ്പുർ റൂറലിലെ ഭർസിംഗി ഗ്രാമത്തിലാണ് സംഭവം.
സലിം വീട്ടിലേക്ക് വരുേമ്പാൾ അഞ്ചാറുപേർ ചേർന്ന് വഴിയിൽ തടയുകയും ബൈക്കിെൻറ പെട്ടിയിൽ ഇറച്ചിയല്ലേയെന്നും അത് കാണിക്കാനും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോഴാണ് ശൈഖിനെ സംഘം ചേർന്ന് മർദിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് ബൽക്കവദെ പറഞ്ഞു. കഴുത്തിലും മുഖത്തും പരിക്കേറ്റ ശൈഖിനെ ബുധനാഴ്ച രാത്രിതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു. ശൈഖ് നൽകിയ പരാതിയെ തുടർന്ന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്വിൻ ഉയിക് (35), രാമേശ്വർ തയ്വാഡെ (42), മൊറേശ്വർ തണ്ടുർക്കർ (36), ജഗദീഷ് ചൗധരി (25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിേൻറതെന്ന് കരുതുന്ന വിഡിയോ പ്രചരിച്ചതും പ്രതികളെ കണ്ടെത്താൻ പൊലീസിന് സഹായകമായി. ശൈഖിൽനിന്ന് കണ്ടെടുത്ത ഇറച്ചി നാഗ്പുരിലെ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചതായും ആക്രമികൾ ഗോരക്ഷക ഗുണ്ടകളാണോയെന്നത് അന്വേഷിച്ചുവരുകയാണെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.