നയിരംഗോഗോ അഗ്നിപർവത സ്ഫോടനം; സെൽഫി എടുക്കുന്നതിനിടെ കൊല്ലപ്പെട്ടത് 32 പേരെന്ന്
text_fieldsകിൻഷാസ: കോംഗോയിലെ പ്രധാന നഗരമായ ഗോമക്ക് സമീപം നയിരംഗോഗോ അഗ്നിപർവത സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും 5000ത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. മേയ് 22നായിരുന്നു അഗ്നിപർവത സ്ഫോടനം.
ഇതിൽ അഗ്നിപർവതത്തിൽനിന്ന് ലാവ ഒഴുകി വരുന്നതിന് സമീപത്തുനിന്ന് സെൽഫി എടുക്കുന്നതിനിടെ കൊല്ലപ്പെട്ടത് 32 പേർ മാത്രമെന്ന് വിവരം. ലാവ ഒഴുകിവരുന്നതിെൻറ മുമ്പിൽനിന്ന് സെൽഫിയും വിഡിയോയും എടുക്കുന്നതിെൻറയും ചിത്രങ്ങൾ വൈറലായിരുന്നു. ഇത്തരത്തിൽ സെൽഫി എടുക്കുന്നതിനിടെ 32 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
100 കണക്കിന് വീടുകളാണ് അഗ്നിപർവത സ്ഫോടനത്തിൽ നശിച്ചത്. തുടർന്ന് ഇവിടത്തെ ജനങ്ങളെ ആരാധനാലയങ്ങളിലും സ്കൂളുകളിലും പാർപ്പിച്ചിരിക്കുകയാണ്.
2002ലാണ് നയിരംഗോഗോ പർവതം അവസാനമായി പൊട്ടിത്തെറിച്ചത്. ഇതിൽ 250ഒാളം പേർ മരിച്ചിരുന്നു. ഒരു ലക്ഷത്തിലധികം പേർ ഭവന രഹിതരാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.