പോപുലർ ഫ്രണ്ടിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണം -രവി ശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: പോപുലർ ഫ്രണ്ടിനും സത്യസരണിക്കുമെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കേരള സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. പോപുലർ ഫ്രണ്ടും സത്യസരണിയും കേരളീയർക്ക് ഭീഷണിയാണ്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം നയിക്കുന്ന സർക്കാർ തയാറാകുന്നില്ലെങ്കിൽ ദേശ താൽപര്യം വെച്ച് അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പറയേണ്ടി വരുമെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു.
ലൗ ജിഹാദ് പോലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നില്ലെന്നാണ് കേരള സർക്കാർ ഹാദിയ കേസിൽ സുപ്രീംകോടതിയിൽ പറഞ്ഞത്. എന്നാൽ കേരളത്തിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്നതിനും ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനുമായി വലിയ ഫണ്ട് വരുന്നതായി നിരവധി പേർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടുഡേ പുറത്തുവിട്ട സ്റ്റിങ് ഒാപറേഷൻ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.