മോദിയുടെ നുണയിലും വഞ്ചനയിലും ജനം വീഴില്ല -ഖാർഗെ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുണയിലും വഞ്ചനയിലും വിദ്വേഷം നിറഞ്ഞ വാക്കുകളിലും ജനം വീഴില്ലെന്നും രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും അവസരം നൽകാനാണ് ജനം തീരുമാനിച്ചതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വീരന്മാരുടെയും യോദ്ധാക്കളുടെയും പുണ്യഭൂമിയായ രാജസ്ഥാനിൽ കോൺഗ്രസിന്റെ ജനക്ഷേമ പദ്ധതികൾ വോട്ടർമാർ അംഗീകരിച്ചതായി സമൂഹ മാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു.
പാർട്ടിയുടെ ഏഴ് ഉറപ്പുകളിൽ വിശ്വാസം അർപ്പിച്ചതിന് ഒരു കോടിയിലധികം കുടുംബങ്ങളോട് നന്ദിയുണ്ടെന്നും സംസ്ഥാനമൊട്ടാകെ കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസിന്റെ സാമൂഹിക നീതി, സാമ്പത്തിക ശാക്തീകരണം, സമ്പാദ്യ, ആശ്വാസ പദ്ധതികൾ എന്നിവയെ ബി.ജെ.പി ഭയക്കുന്നുവെന്നും ഖാർഗെ അവകാശപ്പെട്ടു.
മോദിജിയും അമിത് ഷായും കള്ളവും അസംബന്ധവും വിദ്വേഷകരവുമായ പരാമർശങ്ങൾ നടത്തുന്ന തിരക്കിലാണ്. അവർക്ക് കോൺഗ്രസിന്റെ ഏഴ് ഉറപ്പുകൾ ദഹിക്കുന്നില്ല. ഇത്തവണ ജനം ബി.ജെ.പിയുടെ നുണകളിലും വഞ്ചനയിലും വീഴില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.