പ്രിയങ്കയിൽ ജനങ്ങൾ കാണുന്നത് ഇന്ദിരയെ - ശിവസേന
text_fieldsന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവിനെ സ്വാഗതം ചെയ്ത് ശിവസേന. മുൻ പ്രധാ നമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിരൂപമായാണ് പ്രിയങ്കയെ ജനങ്ങൾ കാണുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വ ോട്ടുെചയ്യാനെത്തുേമ്പാൾ അവരുടെ മനസിൽ ഇന്ദിരയുടെ രൂപമായിരിക്കും പ്രിയങ്കക്ക്. പ്രിയങ്കയുടെ നല്ല വ്യക്തിത്വം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശിവ സേന വക്താവ് മനിഷ കയന്ദെ പറഞ്ഞു.
പ്രിയങ്ക സ്വയം അവതരിപ്പിക്കുന്ന രീതി, വോട്ടർമാരുമായി ബന്ധമുണ്ടാക്കാനുള്ള അവരുടെ കഴിവ്, നല്ല വ്യക്തിത്വം എന്നിവ പാർട്ടിക്ക് ഉപകാരപ്പെടും. അവർക്ക് മുത്തശ്ശിയുടെ ഗുണം ലഭിച്ചിട്ടുണ്ട് -മനിഷ പറഞ്ഞു
സഖ്യകക്ഷിയായ ബി.ജെ.പിയെ ചൊടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ശിവസേനയിൽ നിന്നുണ്ടാകുന്നത്. 2014 ലെ പൊതു തെരഞ്ഞെടുപ്പിന് പിറകെ തന്നെ സഖ്യകക്ഷികളിൽ അസ്വാരസ്യവും തുടങ്ങിയിരുന്നു. അസ്വസ്ഥതകൾക്കിടെ തന്നെയാണ് മഹാരാഷ്ട്രയിൽ സഖ്യ കക്ഷി സർക്കാർ രൂപീകരിച്ചതും.
അന്തരിച്ച ശിവസേനാ നേതാവ് ബാൽ താക്കറെക്ക് മഹാരാഷ്ട്രയിൽ സ്മാരകമൊരുക്കാൻ കഴിഞ്ഞ ദിവസം 100 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശിവസേനയെ അനുനയിപ്പിക്കാനായിരുന്നു നീക്കം. ഇതിനു പിറകെയാണ് എ.െഎ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയെ പുകഴ്ത്തിക്കൊണ്ട് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.