ജനങ്ങളുടെ തീരുമാനമാണ് അന്തിമം; കർഷക പ്രസ്ഥാനം അതിന്റെ പ്രഭാവം കാണിച്ചു -രാകേഷ് ടികായത്
text_fieldsനോയിഡ: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പുതിയ സർക്കാരുകൾ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർഷക നേതാവ് രാകേഷ് ടികായത്. ജനങ്ങളുടെ തീരുമാനമാണ് പരമപ്രധാനവും അന്തിമവുമെന്നും ഭാരതീയ കിസാൻ യൂനിയൻ വക്താവുകൂടിയായ ടികായത് പറഞ്ഞു.
'ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവത്തിൽ ജനങ്ങളുടെ തീരുമാനമാണ് പരമപ്രധാനം. കർഷക പ്രസ്ഥാനം അതിന്റെ ഫലം കാണിച്ചു. രൂപീകരിച്ച എല്ലാ സർക്കാരുകളും അതത് സംസ്ഥാനങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിജയത്തിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ'-ടികായിത് ട്വീറ്റ് ചെയ്തു.
രാകേഷ് ടിക്കായത് നേതൃത്വം നല്‍കുന്ന ബികെയു അടക്കം ഉള്‍പ്പെട്ട കര്‍ഷക സംഘടനകളുടെ വിശാല മുന്നണിയാണ് കര്‍ഷക നിയമങ്ങള്‍ക്കെതിരെ 13 മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭം നടത്തിയത്. നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നിരുന്നു. ഐതിഹാസികമായ സമരത്തിന് ശേഷം ബിജെപിയെ ശിക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി യുപി തെരഞ്ഞെടുപ്പില്‍ കര്‍ഷക സംഘടനകള്‍ പ്രചരണം നടത്തിയിരുന്നു. വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കര്‍ഷക നേതാക്കള്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് പ്രചരണം നടത്തുകയായിരുന്നു.
കർഷക പ്രതിഷേധങ്ങൾക്ക് ശേഷം സംയുക്ത കിസാൻ മോർച്ച ഉത്തർപ്രദേശിൽ ബിജെപിയെ ശിക്ഷിക്കുക എന്ന കാമ്പയിൻ ആരംഭിച്ചിരുന്നു. കർഷക നേതാക്കൾ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുകയും വിലക്കയറ്റം, അഴിമതി, തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.