അമിത് ഷാ വേറിട്ട തരത്തിലുള്ള ഏറ്റുമുട്ടൽ വിദഗ്ധനെന്ന് സി.പി.എം മുഖപത്രം
text_fieldsതിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേറിട്ട തരത്തിലുള്ള 'ഏറ്റുമുട്ടൽ വിദഗ്ധൻ' ആണെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ഏത് തെരഞ്ഞെടുപ്പിനു മുമ്പും ഉന്നത രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികൾ 'വകവരുത്തുക'യാണെന്നും സി.പി.എമ്മിെൻറ ദേശീയ മുഖപത്രമായ പീപ്ൾസ് ഡെമോക്രസിയുടെ എഡിറ്റോറിയൽ ആരോപിച്ചു.
കേന്ദ്ര ഏജൻസികളും എൽ.ഡി.എഫ് സർക്കാറും തമ്മിലുള്ള പോര് രൂക്ഷമാവുന്നതിനിടെ കഴിഞ്ഞ ആഴ്ച അമിത് ഷായും പിണറായി വിജയനും ഏറ്റുമുട്ടിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് സി.പി.എം കേന്ദ്ര നേതൃത്വം അമിത് ഷായെയും കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെയും കടന്നാക്രമിച്ച് രംഗെത്തത്തിയത്. മൂന്നു മുന്നണികൾ പോരാടുന്ന കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് രംഗത്തിലേക്ക് കേന്ദ്ര ഏജൻസികളെന്ന ഒരു കക്ഷികൂടി എത്തിയിരിക്കുകയാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
മുമ്പും ബി.െജ.പി ഇ.ഡി, സി.ബി.െഎ, ഇൻകം ടാക്സ് അധികൃതരെ ഉപയോഗിച്ചിരുെന്നങ്കിലും അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായ ശേഷം പ്രത്യേക തരത്തിലുള്ള ഏറ്റുമുട്ടൽ വിദഗ്ധൻ ആയി മാറിയിരിക്കുന്നു. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിനു മുമ്പ് എൻ.സി.പി നേതാവ് ശരദ് പവാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. പക്ഷേ, എൽ.ഡി.എഫ് സർക്കാറിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കിഫ്ബിയെയും സർക്കാർ പദ്ധതികളെയും മിഷനുകളെയും ലക്ഷ്യമിടുന്ന തലത്തിലേക്ക് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ വളർന്നു-എഡിറ്റോറിയൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.