പേരറിവാളന്റെ മോചന വഴി
text_fieldsഅറസ്റ്റിലായത് 19ാം വയസ്സിൽ
1991 മേയ് 21: ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ രാത്രി 10.20ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബെൽറ്റ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
1991 ജൂൺ 11: 19 കാരനായ പേരറിവാളനെ സി.ബി.ഐ അറസ്റ്റു ചെയ്തു.
1998 ജനുവരി 28: പേരറിവാളനും നളിനിയും ഉൾപ്പെടെ 26 പ്രതികൾക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചു.
1999 മേയ് 11: പേരറിവാളൻ, മുരുകൻ, ശാന്തൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിെവച്ചു. മൂന്നുപേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 പേരെ വിട്ടയച്ചു.
2000 ഏപ്രിൽ 26: നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
2006 സെപ്റ്റംബർ 14: ദശാബ്ദത്തിലേറെയായി ജയിലിൽ കഴിയുന്ന 472 ജീവപര്യന്തം തടവുകാരെ നല്ലനടപ്പ് കണക്കിലെടുത്ത് വിട്ടയച്ചതായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെ സർക്കാർ വിട്ടയച്ചില്ല. ഇതിനെതിരെ നളിനി കോടതിയെ സമീപിച്ചു.
2008 സെപ്റ്റംബർ 24: നളിനിയുടെ ഹരജി ൈഹകോടതി തള്ളി. അപ്പീൽ ഹരജിയും തള്ളി.
2007: രാഷ്ട്രപതി പ്രതിഭാ പാട്ടീലിെൻറ കാലത്ത് പേരറിവാളൻ, മുരുകൻ, ശാന്തൻ എന്നിവരുടെ ദയാഹരജികൾ കേന്ദ്ര സർക്കാറിന് അയച്ചു.
2011 ആഗസ്റ്റ് 12: ദയാഹരജികൾ തള്ളുന്നതായി രാഷ്ട്രപതി പ്രഖ്യാപിച്ചു.
2011 ആഗസ്റ്റ് 26: 11 വർഷമായി തങ്ങളുടെ പരാതികൾ തീർപ്പാക്കാത്തതിനാൽ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ചെന്നൈ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഹരജി പരിഗണിച്ച കോടതി മൂന്നു പേരെയും തൂക്കിലേറ്റുന്നത് വിലക്കി.
2014 ഫെബ്രുവരി 18: പേരറിവാളൻ, ശാന്തൻ, മുരുകൻ എന്നിവരുടെ ദയാഹരജി വർഷങ്ങളായി നിലനിൽക്കുന്നതിനാൽ അവരുടെ വധശിക്ഷ റദ്ദാക്കുന്നതായി സുപ്രീംകോടതി വിധിച്ചു.
2014 ഫെബ്രുവരി 19: രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളെയും തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനപ്രകാരം വിട്ടയക്കുമെന്ന് മുൻ മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
2014 ഫെബ്രുവരി : തമിഴ്നാട് സർക്കാറിെൻറ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഏഴുപേരെയും വിട്ടയക്കുന്നത് തടയുന്ന ഉത്തരവ് നേടി. കേന്ദ്രസർക്കാറിെൻറ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷിച്ച കേസിലെ പ്രതികളെ വെറുതെ വിടാനാകില്ലെന്ന് കേന്ദ്രം.
2014 ഏപ്രിൽ 25: കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റി.
2015 ഡിസംബർ 2: കേന്ദ്രസർക്കാറിെൻറ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷിച്ച കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാനാകില്ലെന്ന് സുപ്രീംകോടതി. എന്നാൽ, 161ാം വകുപ്പ് പ്രകാരമുള്ള മോചനത്തിന് കേന്ദ്രസർക്കാറിെൻറ അനുമതി ആവശ്യമില്ലെന്നായിരുന്നു വിധി. അതിനാൽ, കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി.
2018 സെപ്റ്റംബർ: ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരം ഏഴു പ്രതികളെയും വിട്ടയക്കുന്ന കാര്യം ഗവർണർ തീരുമാനിക്കണമെന്ന് മൂന്നംഗ ബെഞ്ച് വിധിച്ചു.
2020 ജനുവരി 21: പ്രതികളുടെ ദയാഹരജിയിൽ നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി ഉത്തരവിട്ടു.
2021 മേയ് 28: പരോളിൽ പേരറിവാളൻ വീട്ടിലെത്തി. അനാരോഗ്യത്തെ തുടർന്ന് 10 തവണ പരോൾ നീട്ടി.
2022 മാർച്ച് 9: പേരറിവാളനെ ജാമ്യത്തിൽ വിട്ടു. 31 വർഷത്തിനുശേഷം പേരറിവാളന് ലഭിക്കുന്ന ആദ്യ ജാമ്യം.
2022 മേയ് 11: പേരറിവാളെൻറ മോചനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വാദം കേൾക്കുകയും കേന്ദ്ര സർക്കാറിനോടും തമിഴ്നാട് ഗവർണറോടും നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഗവർണർക്ക് എങ്ങനെയാണ് മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിക്ക് അയക്കാൻ കഴിയുക? അതിനുള്ള അധികാരം ഗവർണർക്കുണ്ടോ? എന്തുകൊണ്ട് സുപ്രീംകോടതിക്ക് തന്നെ വിട്ടയച്ചുകൂടായെന്നും ജഡ്ജിമാർ ചോദിച്ചു. കേസിലെ മറ്റു വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ എല്ലാ കക്ഷികളോടും ഉത്തരവിട്ട ജഡ്ജിമാർ തീയതി നിശ്ചയിക്കാതെ കേസ് വിധി പറയാനായി മാറ്റിെവച്ചു.
2022 മേയ് 18: പേരറിവാളനെ സുപ്രീം കോടതി വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.