പേരറിവാളൻ പരോളിലിറങ്ങി
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 28 വർഷക്കാലമായി ജീവപര്യന്തം തടവി ൽ കഴിയുന്ന പേരറിവാളൻ ചൊവ്വാഴ്ച രാവിലെ പരോളിലിറങ്ങി. പിതാവ് കുയിൽദാസിെൻറ മേ ാശമായ ആരോഗ്യനിലയും സഹോദരിപുത്രിയുടെ വിവാഹച്ചടങ്ങും കണക്കിലെടുത്താണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്.
മാതാവ് അർപ്പുതമ്മാളാണ് ഇതുമായി ബന്ധപ്പെട്ട് ജയിലധികൃതർക്ക് അപേക്ഷ നൽകിയിരുന്നത്. ഇത് രണ്ടാം തവണയാണ് പേരറിവാളന് ഉപാധികളോടെ പരോൾ അനുവദിച്ചത്. 2017 ആഗസ്റ്റിലും പിതാവിെൻറ അസുഖംകാരണം ഒരു മാസത്തെ പരോളിലിറങ്ങിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ചെന്നൈ പുഴൽ ജയിലിലായിരുന്ന പേരറിവാളനെ വെല്ലൂർ ജയിലിലേക്ക് കൊണ്ടുപോയി പരോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയശേഷം ജോലാർപേട്ടയിലെ വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരോൾ കാലയളവിലും പേരറിവാളന് കനത്ത പൊലീസ് സുരക്ഷ ഉണ്ടായിരിക്കും. ഇൗയിടെ കേസിലെ മറ്റൊരു പ്രതിയായ നളിനിക്കും മകളുടെ വിവാഹാവശ്യാർഥം 51 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.