Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേ​ര​റി​വാ​ളന്‍റെ അമ്മ...

പേ​ര​റി​വാ​ളന്‍റെ അമ്മ മുഖ്യമന്ത്രി സ്റ്റാലിനെ കാണാനെത്തി

text_fields
bookmark_border
പേ​ര​റി​വാ​ളന്‍റെ അമ്മ മുഖ്യമന്ത്രി സ്റ്റാലിനെ കാണാനെത്തി
cancel

ചെന്നൈ: രാ​ജീ​വ് ​ഗാ​ന്ധി വ​ധ​ക്കേ​സിൽ പ്രതിചേർക്കപ്പെട്ട​ എ.ജി. പേ​ര​റി​വാ​ള​ന്​ പരോൾ അനുവദിച്ചതിന്​ നന്ദി പറയാൻ മാതാവ്​ അർപുതമ്മാൾ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാനെത്തി. ബുധനാഴ്ച സെക്രട്ടേറിയറ്റിലെത്തിയാണ്​ അവർ മുഖ്യമന്ത്രിയെ കണ്ടത്​.

30 വ​ർ​ഷ​ത്തോളമായി ത​ട​വിൽ ക​ഴി​യു​ന്ന പേരറിവാളന്​ കഴിഞ്ഞ മാസം 30 ദിവസത്തേക്ക്​ പരോൾ അനുവദിച്ചിരുന്നു. ​മകന് പരോൾ നൽകിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞതായി അർപുതമ്മാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജയിലിൽ കഴിയുന്ന മകന് ആവശ്യമായ വൈദ്യചികിത്സ തുടരണമെന്നും അവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായി അർപുതമ്മാൾ അറിയിച്ചു. ചെപ്പോക്-തിരുവള്ളിക്കേണി എം‌എൽ‌എ ഉദയനിധി സ്റ്റാലിനും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാ​ഴ്ചയിൽ പങ്കെടുത്തു.

ജയിലിൽ കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്​നങ്ങളുള്ള മക​െൻറ ജീവന്​ ആപത്തുണ്ടായേക്കുമെന്ന്​​ ചൂണ്ടിക്കാട്ടി അർപുതമ്മാൾ നൽകിയ അപേക്ഷയിലാണ്​ പേരറിവാളന്​​ അടിയന്തര​ പരോൾ നൽകിയത്​.

പേരറിവാളൻ


രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലായിരുന്നു പേരറിവാളനെന്ന അറിവ്​ അറസ്റ്റിലാവുന്നത്​. അന്ന്​ അദ്ദേഹത്തിന്​ 19 വയസായിരുന്നു. എൽ.ടി.ടി.ഇ പ്രവര്‍ത്തകനും ഗൂഢാലോചനയുടെ സൂത്രധാരനുമായ പേരറിവാളൻ രണ്ട്​ ബാറ്ററികൾ വാങ്ങിയതായും അതാണ്​​ രാജീവ്​ ഗാന്ധിയെ കൊലപ്പെടുത്തിയെ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്​. വധശിക്ഷയായിരുന്നു അദ്ദേഹത്തിന്​ ആദ്യം കോടതി വിധിച്ചത്​. എന്നാൽ 2014ൽ പേരറിവാള​ൻ, മുരുകൻ, സന്തൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perarivalanmk stalinArputhammal
News Summary - Perarivalan’s mother, Arputhammal, meets TN CM
Next Story