'യുവരക്തം' ക്ഷയിച്ച് ബിഹാർ നിയമസഭ
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭയിൽ ഇത്തവണ യുവാക്കളുടെ പ്രാധിനിത്യം കുറഞ്ഞതായി വിലയിരുത്തൽ. 25 നും 40 നും ഇടയിൽ പ്രായമുള്ള എം.എൽ.എമാരുടെ എണ്ണം 14 ശതമാനമായാണ് കുറഞ്ഞത്, 2015ൽ ഇത് 16 ശതമാനമായിരുന്നെന്നാണ് പി.ആർ.എസ് ലെജിസ്ലേറ്റീവ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
41നും 55 പ്രായപരിധിയിലുള്ള എം.എൽഎമാരുടെ എണ്ണം 48 ശതമാനമായാണ് കുറഞ്ഞത്. 2015 ൽ 53 ശതമാനമായിരുന്നു. അതേസമയം സ്ത്രീകളുടെ പ്രാധിനിത്യം മാറ്റമില്ലാതെ തുടരുന്നു. കണക്കുപ്രകാരം 11 ശതമാനമാണ്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ 28 പേരായിരുന്നു ജയിച്ചത്. ഇത്തവണ 26 സ്ത്രീകളാണ് വിധാൻസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
16, 17 നിയമസഭകളിലെ എം.എൽ.എമാരുടെ വിദ്യാഭ്യാസ യോഗ്യതയും കാര്യമായ മാറ്റമില്ലാതെ തുടരുകയാണെന്ന് പി.ആർ.എസ് കണക്കുകൾ വ്യക്തമാക്കുന്നു. കുറഞ്ഞത് ഒരു ബിരുദമെങ്കിലുമുള്ള എം.എൽ.എമാരുടെ പ്രാധിനിത്യം 2015 മുതൽ മാറ്റമില്ലാതെ തുടരുന്നു. 62 ശതമാനമാണിത്. എന്നാൽ ഡോക്ടറേറ്റുള്ള എം.എൽ.എമാരുടെ എണ്ണം 7ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയർന്നു.
243 അംഗ സഭയിൽ 74 സീറ്റുകളാണ് ബി.ജെ.പി നേടിയത്. നിതീഷിന്‍റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന് 43 സീറ്റ് മാത്രമേ നേടാനായുള്ളൂ. 75 സീറ്റ് നേടിയ ആർ.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. 2015ൽ 70 സീറ്റിൽ വിജയിച്ച സ്ഥാനത്താണിത്. ബി.ജെ.പിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് പി.ആർ.എസ് വിവരം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.