Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് മൂന്നാതരംഗം...

കോവിഡ് മൂന്നാതരംഗം നേരിടാൻ നാല് ദിവസത്തെ യാഗം നടത്തിയാൽ മതി- വിവാദമായി മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന

text_fields
bookmark_border
Usha Thakur
cancel

ഇ​ൻ​ഡോ​ർ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ം നിയന്ത്രിക്കാൻ യാ​ഗം ന​ട​ത്ത​ിയാൽ മതിയെന്ന വിചിത്ര വാദവുമായി മ​ധ്യ​പ്ര​ദേ​ശി​ലെ സാം​സ്കാ​രി​ക മ​ന്ത്രി ഉ​ഷാ താ​ക്കൂ​ർ. ഇ​ൻ​ഡോ​റി​ൽ കോ​വി​ഡ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ശേഷം മാധ്യമപ്രവർത്തകരോട് സം​സാ​രി​ക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലു ദിവസത്തെ യാഗം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. ന​മ്മു​ടെ പൂ​ർ​വി​ക​ർ മ​ഹാ​മാ​രി​ക​ളി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​നാ​യി യാ​ഗ ചി​കി​ത്സ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​വ പ​രി​സ്ഥി​തി​യെ ശു​ദ്ധീ​ക​രി​ക്കും. ഇ​തു ചെ​യ്താ​ൽ കോ​വി​ഡ് വൈ​റ​സി​ന്‍റെ മൂ​ന്നാം ത​രം​ഗം ഇ​ന്ത്യ​യെ സ്പ​ർ​ശി​ക്കു​ക പോ​ലു​മി​ല്ല- ഉ​ഷാ താ​ക്കൂർ പറഞ്ഞു.

കുട്ടികളെയാണ് മൂന്നാം തരംഗം ബാധിക്കുകയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിനെ നേരിടാനായി മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഈ മഹാമാരിയെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. ഉഷ താക്കൂര്‍ പറഞ്ഞു.

കോ​വി​ഡി​നെ നേ​രി​ടാ​ൻ നി​ര​ന്ത​രം പൂ​ജ ന​ട​ത്തു​ന്ന​തി​നാ​ല്‍ ത​നി​ക്ക് മാ​സ്‌​ക് ധ​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു. ചാ​ണ​കം കൊ​ണ്ട് നി​ര്‍​മി​ച്ച തി​രി ക​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യാ​ല്‍ വീ​ട് സാ​നി​റ്റൈ​സ് ചെ​യ്ത​തി​ന് തു​ല്യ​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MP MinisterUsha Thakur
News Summary - 'Perform yagna, Covid third wave won't touch India': minister Usha Thakur
Next Story