സ്കൂൾ വിദ്യാഭ്യാസരംഗത്തെ മികവിെൻറ സൂചികയിൽ കേരളം മുന്നിൽ; നിലമെച്ചപ്പെടുത്തി ലക്ഷദ്വീപും
text_fieldsന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രകടന വിലയിരുത്തൽ സൂചികയിൽ (പി.ജി.ഐ) കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങൾ മുന്നിൽ. നിലമെച്ചപ്പെടുത്തിയവയുടെ പട്ടികയിൽ ലക്ഷദ്വീപും.
കേന്ദ്രം പുറത്തിറക്കിയ 2019-20 ലെ പ്രകടന വിലയിരുത്തൽ സൂചിക റിപ്പോർട്ടിലാണ് കേരളത്തിെൻറ മികവ് എടുത്ത് പറയുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ-നിക്കോബാർ ദ്വീപുകളുമാണ് ഏറ്റവും ഉയർന്ന ഗ്രേഡ് (എ ++) നേടിയത്. ലെവൽ 2 ൽ 901 നും 950 നും ഇടയിൽ സ്കോർ നേടിയാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. എന്നാൽ ലെവൽ 1 ൽ അതായത് 950 നും 1000 നും ഇടയിൽ സ്കോർ നേടിയ ഒരു സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ രാജ്യത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസരംഗത്ത് പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുക എന്ന ലക്ഷ്യം വെച്ചാണ് പി.ജി.ഐ നടപ്പാക്കിയത്. 70 മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ്, തമിഴ്‌നാട് എന്നിവ മൊത്തം പി.ജി.ഐ സ്കോർ 10% വർധിപ്പിച്ചിട്ടുണ്ട്. അതായത് നൂറോ അതിലധികമോ പോയൻറുകളാണ് ഇൗ സംസ്ഥാനങ്ങളിലെ പി.ജി.ഐയിലുണ്ടായ വർദ്ധന.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവ പി.ജി.ഐ ഡൊമെയ്‌നിൽ 10% കൂടുതൽ നില മെച്ചപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അടിസ്ഥാനസൗകര്യങ്ങളുടെ വിഭാഗത്തിൽ പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 10 ശതമാനം കൂടുതൽ മെച്ചപ്പെട്ടു.
സ്കൂളുകളുടെ ഭരണ നിർവഹണത്തിൽ അരുണാചൽ പ്രദേശ്, മണിപ്പൂർ, ഒഡീഷ എന്നിവ പത്ത് ശതമാനത്തിലധികം പുരോഗതി കൈവരിച്ചതായും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായുള്ള പി.ജി.ഐ ആദ്യമായി പ്രസിദ്ധീകരിച്ചത് 2019 ലാണ്. എല്ലാ തലങ്ങളിലും സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ശക്തമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വിടവുകൾ കണ്ടെത്താനും അതിനനുസരിച്ച് ഇടപെടലിനുള്ള മേഖലകൾക്ക് മുൻഗണന നൽകുക എന്നതാണ് പി.ജി.ഐയിലുടെ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.