രാജയുടെ പ്രസ്താവനക്ക് പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിെൻറ പ്രതിമ തകർത്തു
text_fieldsവെല്ലൂർ: തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവായ ഇ.വി രാമസ്വാമി നായ്ക്കറി(പെരിയാർ)െൻറ പ്രതിമ തകർത്തു. വെല്ലുർ ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഒാഫീസിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. നേരത്തെ പെരിയാറിെൻറ പ്രതിമ തകർക്കുമെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ പ്രസ്താവിച്ചിരുന്നു. ത്രിപുരയിൽ ലെനിെൻറ പ്രതിമ തകർത്തതിെൻറ പശ്ചാത്തലത്തിലായിരുന്നു ബി.ജെ.പി നേതാവിെൻറ പരാമർശം.
വെല്ലുർ ജില്ലയിലെ തിരുപത്തുർ കോർപ്പറേഷൻ ഒാഫീസിലാണ് പ്രതിമ ഉണ്ടായിരുന്നത്. ഏകദേശം ഒമ്പത് മണിയോടെയാണ് പ്രതിമ തകർത്തതെന്നാണ് വിവരം. പ്രതിമയുടെ കണ്ണാടിക്കും മൂക്കിനും തകരാർ സംഭവിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുത്തുമാരൻ, ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലയാത്. ഇതിൽ മുത്തുമാരൻ ബി.ജെ.പി പ്രവർത്തകനും ഫ്രാൻസിസ് സി.പി.െഎ പ്രവർത്തകനുമാണെന്നാണ് വിവരം.
ലെനിൻ ആരാണ്? ഇന്ത്യയുമായുള്ള ബന്ധം എന്താണ്? ഇന്ത്യയിലേ കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം എന്താണ്? ത്രിപുരയിൽ ലെനിൻ പ്രതിമ തകർന്നു. ഇന്ന് ലെനിൻ പ്രതിമയാണെങ്കിൽ തമിഴ്നാട്ടിലെ ഇ.വി.ആർ. രാമസ്വാമി പ്രതിമയാകും നാളെ തകർക്കുകയെന്നായിരുന്നു രാജയുടെ വിവാദ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.