കനയ്യ എത്തുമെന്നറിഞ്ഞ് സാഹിത്യോത്സവത്തിന് അനുമതി പിൻവലിച്ചു
text_fieldsലഖ്നോ: ജെ.എൻ.യുവിലെ വിദ്യാർഥി നേതാവ് കനയ്യകുമാർ പെങ്കടുക്കുന്ന സാഹിത്യോത്സവത്തിന് നൽകിയ അനുമതി ലഖ്നോ നഗരസഭ അധികൃതർ പിൻവലിച്ചു. സാഹിത്യോത്സവത്തിൽ, ആസിഡ് ആക്രമണത്തിനിരയായവരുടെ സംഘടനയായ ‘ഷീറോസ് കഫേ’യുടെ ആഭിമുഖ്യത്തിൽ തെൻറ പുസ്തകമായ ‘ഫ്രം ബിഹാർ ടു തിഹാറി’നെക്കുറിച്ച് സംസാരിക്കാൻ കനയ്യകുമാറിനെ ക്ഷണിച്ചിരുന്നു.
പരിപാടിയുടെ ഒന്നാം ദിവസമായിരുന്നു കനയ്യ പ്രസംഗിക്കേണ്ടിയിരുന്നത്. എന്നാൽ, വിവരമറിഞ്ഞ ഹൈന്ദവ സംഘടനകൾ സാഹിത്യോത്സവം നടക്കുന്ന വേദിക്കു മുന്നിൽ പ്രതിഷേധിക്കുകയും ‘ഭാരത് മാതാ കീ ജയ്, വന്ദേമാതരം’ തുടങ്ങിയവ മുഴക്കുകയും ചെയ്തു. അതിനിടെ കനയ്യയുടെ ആരാധകരും സ്ഥലത്ത് തടിച്ചുകൂടിയതോടെ പൊലീസെത്തി രംഗം ശാന്തമാക്കി. തുടർന്നാണ് പരിപാടിക്ക് അധികൃതർ അനുമതി നിഷേധിച്ചത്. സംഘാടകർക്ക് പുസ്തകോത്സവത്തിനുള്ള അനുമതി മാത്രമാണ് നൽകിയതെന്നും നേതാക്കൾക്ക് പ്രസംഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.