കർണാടകയിൽ ന്യൂനപക്ഷ കോളജുകളിൽ ശിരോവസ്ത്രത്തിന് അനുമതി
text_fieldsബംഗളൂരു: ന്യൂനപക്ഷ മാനേജ്മെന്‍റുകളുടെ കീഴിലുള്ള കോളജുകളിൽ ശിരോവസ്ത്രം ധരിച്ചുകൊണ്ട് വിദ്യാർഥികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ന്യൂനപക്ഷ വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശിരോവസ്ത്രം ഉൾപ്പെടെയുള്ള മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയുള്ള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ബാധകമല്ലെന്ന സർക്കാർ വിശദീകരണത്തിന് പിന്നാലെയാണ് ഈ തീരുമാനം.
ബംഗളൂരുവിലെ പ്രശസ്തമായ മൗണ്ട് കാർമൽ കോളജിലാണ് പ്രി യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് യൂനിഫോമിനൊപ്പം ശിരോവസ്ത്രവും ധരിച്ചുകൊണ്ട് ക്ലാസിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്.
ശിരോവസ്ത്ര വിഷയത്തിലെ ഹരജി പരിഗണിക്കുന്നതിനിടെ യൂനിഫോമോ ഡ്രസ് കോഡോ നിർദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാരപ്രകാരമുള്ള ഒരു വസ്ത്രവും ധരിക്കാൻ പാടില്ലെന്ന് കഴിഞ്ഞ മാസം ഫെബ്രുവരി പത്തിന് ഹൈകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.