സുപ്രീംകോടതി വിധി കേസിനെ മുന്നോട്ടു നീക്കുമെന്ന് വ്യക്തിനിയമ ബോർഡ്
text_fields
ലഖ്നോ: അയോധ്യ ഭൂമിക്കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ ചില അനുകൂല കാര്യങ്ങൾ കാണുന്നുണ്ടെന്നും അത് കേസിനെ മുന്നോട്ടു നീക്കുമെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് (എ.െഎ.എം.പി.എൽ.ബി). കേസിൽ വാദം കേൾക്കുന്നത് വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ലെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി മാനിക്കുന്നതായി ബോർഡിലെ മുതിർന്ന മെംബർ സഫർയാബ് ജീലാനി പറഞ്ഞു.
‘‘വിധിയെ ഞങ്ങൾ ആദരിക്കുന്നു. രണ്ട് കാര്യങ്ങളാണ് അനുകൂലമായി കാണുന്നത്. വാദം വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കമാണ് കോടതി പരിശോധിക്കുന്നത്’’. മറ്റൊന്ന് 1994ലെ കോടതി നിരീക്ഷണം കേസിനെ ബാധിക്കുന്നില്ല എന്നതാണ് -ബോർഡംഗമായ ഖാലിദ് റഷീദ് ഫാരംഗി മഹലി പറഞ്ഞു.
കേസിൽ വാദം ഉടൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി തീരുമാനം
സ്വാഗതം ചെയ്ത് ആർ.എസ്.എസ്
ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ ഒക്ടോബർ 29 മുതൽ മൂന്നംഗ ബെഞ്ച് വാദംകേൾക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതംചെയ്ത് ആർ.എസ്.എസ്. തീരുമാനത്തെ സ്വാഗതംചെയ്യുന്നു.
കേസിൽ നീതിയുക്ത വിധി വേഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച ബാബരി അനുബന്ധ കേസിൽ വിധി പറയവെയാണ് ഭൂമിതർക്കത്തിൽ വാദംകേൾക്കൽ അടുത്തമാസം ആരംഭിക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.