മുസ്ലിംകളെ ഭീകരരാക്കി മഹാരാഷ്ട്ര പൊലീസിന്റെ മോക്ഡ്രിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ ഭീകരവാദികളെ കീഴ്പ്പെടുത്തുന്ന മോക്ഡ്രില്ലിനിടെ ഭീകരനായി അഭിനയിച്ച പൊലീസുകാരൻ ‘അല്ലാഹു അക്ബർ’ എന്നുവിളിച്ചത് വിവാദത്തിൽ. പൊലീസുകാരനെതിരെ പ്രദേശത്തെ അഭിഭാഷക കൂട്ടായ്മ ചന്ദ്രാപുർ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.
ചന്ദ്രാപുരിലെ മഹാകാളി ക്ഷേത്രത്തിൽ കഴിഞ്ഞ 11നാണ് മഹാരാഷ്ട്ര പൊലീസ്, ഭീകരവിരുദ്ധ സേന (എ.ടി.എസ്), സി60 കമാൻഡോസ് എന്നിവ സംയുക്തമായി മോക്ഡ്രിൽ നടത്തിയത്. ക്ഷേത്രത്തിൽ കയറിയ ഭീകരനെ കീഴ്പ്പെടുത്തി കൊണ്ടുപോകുമ്പോഴാണ് ഭീകരനായി അഭിനയിച്ച പൊലീസുകാരൻ ‘അല്ലാഹു അക്ബർ’ എന്നു വിളിച്ചത്. പൊലീസുകാരുടെ മുസ്ലിം വിരോധമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന് പ്രദേശത്തെ മുസ്ലിം നേതാക്കൾ ആരോപിച്ചു.
മോക്ഡ്രില്ലിൽ ഭീകരരായി അഭിനയിച്ചവരുടെ മുസ്ലിം വേഷങ്ങളും വിവാദമായി. മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്ന് ചന്ദ്രാപുർ പൊലീസ് കമീഷണർ രവീന്ദ്ര സിങ് പർദേശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.