18 വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പതിെനട്ട് വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്തികൾക്ക് ഭരണഘടന അതിന് അവകാശം നൽകുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സമ്മാനങ്ങൾ, ഭീഷണി, തുടങ്ങിയവയിലൂടെ രാജ്യത്ത് മതപരിവർത്തനങ്ങൾ നടക്കുന്നുവെന്നും അത് തടയാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കൂടിയായ അഭിഭാഷകൻ നൽകിയ ഹരജി തള്ളിയാണ് കോടതി ഇത്തരത്തിൽ നിരീക്ഷിച്ചത്. മന്ത്രവാദം, ആഭിചാര ക്രിയകൾ എന്നിവ നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹർജി നൽകിയ അശ്വനി ഉപാധ്യായയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പ്രശസ്തിയും വാർത്താ പ്രാധാന്യവും ലക്ഷ്യമിട്ടുള്ള ഹരജി ആണിത്. കനത്ത പിഴ ചുമത്തുമെന്നും കോടതി സൂചിപ്പിച്ചതോടെയാണ് ഉപാധ്യായ ഹരജി പിൻവലിച്ചത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശമുണ്ട്. ഈ അവകാശം ഭരണഘടനയിൽ വ്യക്തമാക്കിയതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.