മസൂദ് അസ്ഹർ ഭീകരനെന്ന് മുശർറഫ്
text_fieldsഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ ഭീകരനാണെന്ന് മുൻ പാകിസ്താൻ പ്രസിഡൻറ് പർവേസ് മുശർറഫ്. പാകിസ്താനിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ മസൂദിന് പങ്കുണ്ടെന്നും ചൈന ഇയാളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിനാണെന്നും പാകിസ്താനിലെ ചാനൽ അഭിമുഖത്തിൽ മുഷർറഫ് ചോദിച്ചു.
നേരത്തെ മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപെടുത്താനുള്ള യു.എൻ നീക്കം ചൈന ഇടപെട്ട് തടഞ്ഞിരുന്നു. ഭീകരവാദിയാക്കാൻ മതിയായ തെളിവ് മസൂദിെൻറ കാര്യത്തിൽ ഇല്ലെന്നാണ് ചൈനയുടെ വാദം.
ചാര കേസിൽ ഇന്ത്യയിലെ പാക് ഹൈകമീഷനിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥൻ പിടിയിലായ കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇക്കാര്യം അറിയില്ലെന്നും അത്തരം കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പ്രോൽസാഹിപ്പിക്കപ്പെടരുതെന്നുമായിരുന്നു മറുപടി.
പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം വിസമ്മതിച്ചു. ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക് പരാമർശിച്ചപ്പോൾ ആണവായുധവും ശക്തമായ സൈന്യവുമുള്ള പാകിസ്താനെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്നായിരുന്നു മുഷറഫിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.