'ഇത്തവണ വളർത്തു മൃഗങ്ങൾക്ക് സന്തോഷ ദീപാവലി'
text_fieldsചണ്ഡിഗഢ്: ദീപാവലി ആഘോഷവേളയിൽ പടക്കം വിൽക്കുന്നതും പൊട്ടിക്കുന്നതും നിരോധിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ചണ്ഡിഗഡിലെ വളർത്തുമൃഗ ഉടമകൾ.
'ഇത് നല്ല തീരുമാനമാണ്. പടക്കങ്ങളുടെ ശബ്‌ദം നായ്ക്കളെ ശരിക്കും ബാധിക്കുന്നു, ഇത് അവക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ചുറ്റുപാടുകളിൽ പടക്കം പൊട്ടുന്നതിനാൽ അവ കുരയ്ക്കുന്നു. ഇത് അയൽവാസികളെയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ഈ നിരോധനം തികച്ചും അനിവാര്യമായിരുന്നു' വളർത്തുമൃഗ ഉടമ മനു ദുബെ ദേശീയമാധ്യമത്തോട് പറഞ്ഞു.
'ദീപാവലിയിൽ നിരന്തരം പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന ശബ്ദത്തിൽ ഞങ്ങളുടെ വളർത്തുമൃഗങ്ങൾ ഭയപ്പെടുന്നു. അവ പ്രകോപിതരാണെങ്കിലും ഓടിപ്പോകാൻ കഴിയില്ല. അതിനാൽ മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പടക്കം നിരോധിക്കുന്ന തീരുമാനം വളരെ പ്രാധാന്യമർഹിക്കുന്നു' മറ്റൊരു വളർത്തുമൃഗ ഉടമ രാജേന്ദ്ര കുമാർ പറഞ്ഞു.
കോവിഡ്, അന്തരീക്ഷ മലീനികരണം എന്നിവ കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങൾ ഇത്തവണ പടക്കം വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ ഭാഗിക ഇളവും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.