ഹർത്താലുകൾക്കെതിരായ ഹരജിയിൽ സംസ്ഥാനങ്ങൾക്ക് നാലാഴ്ചകൂടി
text_fieldsന്യൂഡല്‍ഹി: ഹര്‍ത്താലുകള്‍ക്കെതിരായ ഹരജിയില്‍ മറുപടി നല്കാന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നാലാഴ്ചകൂടി സമയം നീട്ടി നൽകി. ഇത് അവസാന അവസരമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാഷ്്ട്രീയ പാര്‍ട്ടികള്‍ സമരവും ധര്‍ണയും നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ നാശനഷ്ടങ്ങളോ ഉണ്ടാകാതിരിക്കാന്‍ നേരത്തെ സുപ്രീംകോടതി നിശ്ചയിച്ച മാര്‍ഗരേഖ പാലിക്കുന്നില്ലെന്ന് കാണിച്ച് മലയാളിയായ അഡ്വ. കോശി ജേക്കബ് നല്കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി. സംസ്ഥാനങ്ങള്‍ മറുപടി നല്‍കാത്തപക്ഷം, അവര്‍ക്ക് അതിനുള്ള അവകാശം ഇല്ലാതാക്കുമെന്നും മറ്റു നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
എതിര് സത്യവാങ്മൂലം നല്കാന് നാലാഴ്ച സമയം വേണമെന്ന അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലിെൻറ ആവശ്യം അംഗീകരിച്ചാണ് ജൂൈല ഏഴിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി സമയം നീട്ടിനല്‍കിയത്.
ഹര്‍ത്താലില്‍ നാശനഷ്ടം വരുത്തുന്നവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നതടക്കം ഹര്‍ത്താല്‍ വിഷയത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ്, എഫ്.എസ്. നരിമാന് എന്നിവരുടെ കമ്മിറ്റികള്‍ സമര്‍പ്പിച്ച മാര്‍ഗനിർദേശം നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് നടപ്പാകുന്നില്ലെന്നു കാട്ടിയാണ് 2013ല്‍ അഡ്വ. കോശി ജേക്കബ് ഹരജി നല്‍കിയത്. 2005 മുതല്‍ 2012 വരെ കേരളത്തില്‍ 363 ഹര്‍ത്താലുകള്‍ നടന്നുവെന്ന് ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.