രാഷ്ട്രപതിക്കെതിരായ ഹരജി തള്ളി
text_fieldsന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഈ വര്‍ഷമിറങ്ങിയ പുസ്തകത്തില്‍ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നും അവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി തള്ളി. ‘ടര്‍ബുലന്‍റ് ഇയേഴ്സ് 1980-1996’ എന്ന പുസ്തകത്തില്‍നിന്ന് ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം അഭിഭാഷകരും ഒരു സാമൂഹിക പ്രവര്‍ത്തകനും ഹരജി നല്‍കിയത്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശം ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
നിയമനടപടികളില്‍നിന്ന് ഭരണഘടനാ പരിരക്ഷയുള്ള രാഷ്ട്രപതിയെ എങ്ങനെ ഒരു കേസിലേക്ക് വലിച്ചിടുമെന്ന് കോടതി ആരാഞ്ഞു. രാഷ്ട്രപതി വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിനെതിരെ സിവില്‍ കേസ് എടുക്കാമെന്ന് ഹരജിക്കാര്‍ വാദിച്ചിരുന്നു. തങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രപതിക്കെതിരെയല്ല പരാതിപ്പെടുന്നതെന്നും ഈ പുസ്തകത്തിന്‍െറ രചയിതാവായ പ്രണബ് മുഖര്‍ജി എന്ന വ്യക്തിക്കെതിരെയാണെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.