130 കോടി ഇന്ത്യക്കാരും ഹിന്ദുക്കൾ; ഭാഗവതിെൻറ പരാമർശം കോടതി കയറുന്നു
text_fieldsഹൈദരാബാദ്: രാജ്യത്തെ 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രംഗത്ത്. ഭാഗവതിെൻറ പ്രസ്താവന ഭരണഘടന ലംഘനവും ഇതര മതസ്ഥരെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് മുൻ രാജ്യസഭ അംഗംകൂടിയായ വി. ഹനുമന്ത റാവുവാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.
മുസ്ലിം, സിഖ്, ക്രിസ്ത്യൻ, പാഴ്സി വിഭാഗങ്ങളെ അവഹേളിക്കുന്നതിനൊപ്പം ഭരണഘടന ഉറപ്പുനൽകുന്ന, ഏത് മതത്തിലും വിശ്വസിക്കാമെന്ന അവകാശത്തിെൻറ ലംഘനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമുദായിക സ്പർധക്ക് കാരണമായേക്കാവുന്ന പരാമർശമാണ് ഭാഗവത് നടത്തിയത്. ഇത് ൈഹദരാബാദിൽ ക്രമസമാധാന പ്രശ്നമാകാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവിെൻറ പരാതി കിട്ടിയതായും ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണെന്നും എൽ.ബി നഗർ പൊലീസ് സ്റ്റേഷനിലെ എസ്.െഎ അശോക് റെഡ്ഡി വെളിപ്പെടുത്തി. ക്രിസ്മസ് ദിനത്തിൽ നടന്ന പൊതുപരിപാടിക്കിടയിലാണ് മോഹൻ ഭാഗവതിെൻറ വിവാദ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.