ക്ഷേത്രപരിസരത്ത് അഹിന്ദു കച്ചവടക്കാരെ തടയണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി പരാതി നൽകി
text_fieldsഉത്സവകാലത്ത് ക്ഷേത്രങ്ങളുടെ പരിസരത്ത് മറ്റ് മതങ്ങളിലെ വ്യാപാരികൾ കച്ചവടം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്റംഗ്ദളും കർണാടകയിലെ തുംകുരു സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി. ചരിത്രപ്രസിദ്ധമായ ഗോസാല ഗുബ്ബി ചന്നബസവേശ്വര ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ ഉത്സവം അരങ്ങേറാനിരിക്കെയാണ് പരാതിയുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പരിസരത്തോ 100 മീറ്റർ ചുറ്റളവിൽ നേരിട്ടോ അല്ലാതെയോ കച്ചവടം നടത്താൻ ഹിന്ദുക്കളല്ലാത്ത വ്യാപാരികളെ അനുവദിച്ചാൽ പ്രതികരിക്കുമെന്ന് രണ്ട് ഹിന്ദുത്വ സംഘടനകളും പരാതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.