മുസ്ലിംകളുടെയും ക്രൈസ്തവരുടെയും ന്യൂനപക്ഷ പദവി റദ്ദാക്കാൻ ഹരജി
text_fieldsന്യൂഡൽഹി: മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി സമുദായങ്ങളുടെ ന്യൂനപക്ഷ പദവി ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി നേതാവ് സുപ്രീംകോടതിയിൽ.
വിവിധ സംസ്ഥാനങ്ങളിൽ ഈ സമുദായങ്ങൾ ഭൂരിപക്ഷമാണെന്നും ഇവിടങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് ഒരു ആനുകൂല്യവും ലഭ്യമാവുന്നില്ലെന്നും കാണിച്ചാണ് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കണമെന്ന് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ അപേക്ഷിച്ചിരിക്കുന്നത്.
ഡൽഹി, മേഘാലയ, ഗുവാഹതി ഹൈകോടതികളിലാണ് നിലവിൽ ദേശീയ ന്യൂനപക്ഷ കമീഷൻ നിയമത്തിനെതിരായ ഹരജികളുള്ളത്. േശീയ കണക്കുകൾ പ്രകാരം ഭൂരിപക്ഷമായ ഹിന്ദു സമുദായം മിസോറം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ജമ്മു–കശ്മീർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷമാണ്.
നിലവിൽ ന്യൂനപക്ഷ പദവിയും ആനുകൂല്യവുമുള്ള സമുദായങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ഗണ്യമായ രീതിയിൽ സാന്നിധ്യമുണ്ടെന്നും ഹരജിക്കാരൻ പറയുന്നു. ഹിന്ദുക്കൾ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ അവർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.