പെട്രോൾ-ഡീസൽ: എക്സൈസ് തീരുവയിൽ കേന്ദ്രത്തിന് ഇരട്ടി വരുമാനം
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന 2020-21 വർഷം പെട്രോൾ-ഡീസൽ എക്സൈസ് തീരുവയിനത്തിൽ കേന്ദ്ര സർക്കാറിന് ലഭിച്ചത് ഇരട്ടി വരുമാനം. 3.72 ലക്ഷം കോടി ഈയിനത്തിൽ പിരിഞ്ഞു കിട്ടിയപ്പോൾ 20,000 കോടിയിൽ താഴെയാണ് സംസ്ഥാനങ്ങൾക്ക് വിഹിതമായി നൽകിയത്.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഈ വിവരം. 2019-20ൽ 1.78 ലക്ഷം കോടിയാണ് എക്സൈസ് തീരുവയായി ലഭിച്ചത്. ഇന്ധനത്തിന് പല തവണയായി വരുത്തിയ നികുതി വർധനയാണ് സർക്കാറിെൻറ വരുമാനം വർധിപ്പിച്ചത്.
2019ൽ ലിറ്ററിന് 19.98 രൂപയും ഡീസലിന് 15.83 രൂപയുമായിരുന്നു എക്സൈസ് ഡ്യൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.