നാല് ദിവസത്തിനിടെ പെട്രോളിന് 2.14 രൂപ കൂട്ടി
text_fieldsന്യൂഡൽഹി: നാലുദിവസത്തിനിടെ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയും വർധിപ്പിച്ചു. 82 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ഇന്ധന വില പ്രതിദിനം മാറ്റാൻ തുടങ്ങിയത്.
ന്യൂഡൽഹിയിൽ പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ബുധനാഴ്ച കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 31 പൈസ കൂടി 74.92 രൂപയായി. ഒരു ലിറ്റർ ഡീസലിന് 28 പൈസ ഉയർന്ന് 68.98 രൂപയായി. അതേസമയം, മുംബൈയിൽ ഒരുലിറ്റർ പെട്രോളിന് 80.40 രൂപയാണ് പുതിയ വില.
കോഴിക്കോട് പെട്രോളിന് 40 പൈസ കൂട്ടി 74.01 രൂപയും ഡീസലിന് 42 പൈസ വർധിപ്പിച്ച് 68.26 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 34 പൈസ ഉയർന്ന് 73.55 രൂപയും ഡീസലിന് 33 പൈസ കൂട്ടി 67.74 രൂപയുമാണ് ബുധനാഴ്ചത്തെ നിരക്ക്.
‘അൺലോക്ക് 1.0’ പ്രകാരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്നതോടെയാണ് ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്.
ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ ലിറ്ററിന് 58 പൈസയും കൂട്ടിയിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ 60 പൈസ വീതമാണ് വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.