Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല്​ ദിവസത്തിനിടെ...

നാല്​ ദിവസത്തിനിടെ പെട്രോളിന്​ 2.14 രൂപ കൂട്ടി 

text_fields
bookmark_border
നാല്​ ദിവസത്തിനിടെ പെട്രോളിന്​ 2.14 രൂപ കൂട്ടി 
cancel

ന്യൂ​ഡൽഹി: നാലുദിവസത്തിനിടെ പെട്രോളിന്​ 2.14 രൂപയും ഡീസലിന്​ 2.23 രൂപയും വർധിപ്പിച്ചു​. 82 ദിവസത്തെ ഇടവേളക്ക്​ ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ഇന്ധന വില പ്രതിദിനം മാറ്റാൻ തുടങ്ങിയത്. 

ന്യൂഡൽഹിയിൽ പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ബുധനാഴ്​ച കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 31 പൈസ കൂടി 74.92 രൂപയായി. ഒരു ലിറ്റർ ഡീസലിന് 28 പൈസ ഉയർന്ന് 68.98 രൂപയായി. അതേസമയം, മുംബൈയിൽ ഒരുലിറ്റർ പെട്രോളിന്​ 80.40 രൂപയാണ്​ പുതിയ വില.

കോഴിക്കോട് പെട്രോളിന് 40 പൈസ കൂട്ടി 74.01 രൂപയും ഡീസലിന് 42 പൈസ വർധിപ്പിച്ച്​ 68.26 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 34 പൈസ ഉയർന്ന് 73.55 രൂപയും ഡീസലിന് 33 പൈസ കൂട്ടി 67.74 രൂപയുമാണ് ബുധനാഴ്​ചത്തെ നിരക്ക്. 

‘അൺലോക്ക് 1.0’ പ്രകാരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്നതോടെയാണ് ഇന്ധന വില വർധിപ്പിച്ച്​ തുടങ്ങിയത്.

ചൊ​വ്വാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ ​ 54 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന്​ ​ 58 പൈ​സ​യും​ കൂ​ട്ടിയിരുന്നു. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ 60 പൈ​സ വീ​തമാണ്​ വർധിപ്പിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselmalayalamprice hikeIndia News
News Summary - Petrol & diesel prices hiked by over Rs 2 in 4 days​
Next Story