ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില സെഞ്ച്വറിയിലേക്ക്
text_fieldsന്യൂഡൽഹി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27പൈസയും ഡീസലിന് 24 ൈപസയുമാണ് വർധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 96.56 രൂപയും ഡീസലിന് 91.98 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 96.22 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 92.66രൂപയും.
ജൂൺ മാസത്തിൽ മാത്രം ഏഴുതവണയാണ് നിലവിൽ ഇന്ധനവില വർധിപ്പിച്ചത്.
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 95.85രൂപയും ഡീസലിന് 86.75 രൂപയുമായി. ആഗോള വിപണയിൽ അസംസ്കൃത എണ്ണവില ഉയർന്നതാണ് വില വർധനക്ക് കാരണമെന്ന് എണ്ണക്കമ്പനികൾ പറയുന്നു.
മേയ് 29ന് മുബൈയിൽ പെട്രോൾ വില നൂറുതൊട്ടിരുന്നു. നിലവിൽ പെട്രോൾ വില മുംബൈയിൽ 102.4 രൂപയായി. രാജ്യത്തെ ഒരു സംസ്ഥാനവും ഇതുവരെ രേഖപ്പെടുത്താത്ത പെട്രോൾ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും ഉയർന്ന നിരക്കിലാണ് പെട്രോൾ ഡീസൽ വിൽപ്പന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.