ഇന്ത്യയിൽ പെട്രോൾ വില 80 രൂപക്കടുത്ത്; ഭൂട്ടാനിലോ?
text_fieldsതിംഫു: ഇന്ത്യയിൽ പെട്രോൾ വില നാൾക്കുനാൾ വർധിക്കുന്നത് കണ്ട് കണ്ണ് തള്ളിയിരിക്കുന്നവർ കൊച്ചുരാജ്യമായ ഭൂട്ടാനിെല എണ്ണ വില കേട്ടാൽ എന്തുപറയും. ലിറ്ററിന് 78രൂപ 65 പൈസ നാട്ടിൽ ഇൗടാക്കുേമ്പാൾ 58 രൂപയാണ് ഭൂട്ടാൻകാർ ഒരു ലിറ്റർ പെട്രോളിന് നൽകുന്നത്.
ഇന്ത്യൻ എണ്ണ കമ്പനികൾ എല്ലാ ലാഭവുമെടുത്താണ് ഭൂട്ടാന് എണ്ണ നൽകുന്നത്. അതിൽ നിന്ന് അവരുടെ ലാഭവും ഇൗടാക്കി വിതരണം ചെയ്യുന്ന പെട്രോളിന് 58 രൂപയാണ് എങ്കിൽ ഇന്ത്യയിൽ എത്രത്തോളം കൊള്ളലാഭമാണ് എണ്ണ കമ്പനികൾ ഉണ്ടാക്കുന്നതെന്ന് േനാക്കണം.
സോളോ ബൈക്ക് റൈഡറായ തിരൂർ കൂട്ടായി സ്വദേശി എം. അനീഷിെൻറ യാത്ര കുറിപ്പിലാണ് ഭൂട്ടാനിലെ എണ്ണ വിലയെ ഇന്ത്യയിലേതുമായി താരതമ്യം ചെയ്യുന്ന രസകരമായ ഭാഗമുള്ളത്.
അനീഷിെൻറ യാത്ര വിവരണത്തിലെ ഭാഗം
പെട്രോൾ അടിക്കുവാൻ കയറിയ പമ്പിലെ മെഷീനിലെ വില നിരക്കു നോക്കിയേപ്പാൾ അന്തംവിട്ടുപോയി. ലിറ്ററിന് വെറും 58 രൂപ മാത്രം...!!!
58 രൂപ നിരക്കിൽ തെൻറ വണ്ടിയിൽ പെട്രോൾ അടിക്കുവാൻ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരൻ ഇപ്പോൾ കരുതുക. നാട്ടിൽ ലിറ്ററിന് 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.
ആനന്ദത്താൽ മതിമറന്ന് ഫുൾ ടാങ്ക് തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാൽ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുേമ്പാൾ അഞ്ച് ലിറ്റർ അധികം. ഇന്ത്യൻ കമ്പനിയായ ഭാരത് പെട്രോളിയത്തിെൻതാണ് ഇൗ പമ്പ് എന്നറിയുേമ്പാഴാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത് എത്ര ഭീകരമായാണെന്ന് ബോധ്യമാകൂ.
എല്ലാ ലാഭവുമെടുത്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ ഭൂട്ടാന് നൽകുന്ന എണ്ണ അവരുടെ ലാഭവും എടുത്ത േശഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത് അതിശയിപ്പിക്കുന്നു... എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും എന്നു മനസ്സിലാവാൻ നമുക്ക് ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയിൽനിന്നും അനധികൃതമായി പിടിച്ചുപറിച്ചത് എത്രയധികം തുകയാണെന്നോർക്കുേമ്പാൾ ദേഷ്യം കൊണ്ട് പല്ലിറുമാനേ നേരം കാണൂ..
യാത്രാ വിവരണം വായിക്കാൻ-https://www.madhyamam.com/travel/travelogue/adventure/young-mans-all-india-solo-bike-ride-56th-day-bhutan-travelogue/2018/may
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.