സെഞ്ച്വറി കടന്ന് പെട്രോൾ വില: കേരളം സൈക്കിളിലേറുന്നു; ബാറ്ററി, വൈദ്യുതി വാഹനങ്ങൾക്കും ആവശ്യക്കാർ കൂടുന്നു
text_fieldsതൃശൂർ: പെട്രോൾ വില സെഞ്ച്വറി കടന്ന സാഹചര്യത്തിൽ കേരളത്തിൽ സൈക്കിൾ തരംഗമാവുന്നു. ലോക്ഡൗണിന് പിന്നാലെ വൻ പ്രതീക്ഷയാണ് സൈക്കിൾ വിപണിയിലുള്ളത്. രണ്ടാം കോവിഡ് തരംഗ ശേഷം നാലുദിവസം മാത്രം തുറന്ന വിപണിയിൽ ഒന്നാം ലോക്ഡൗൺ കാലത്തിന് സമാനമായ ചലനമാണുള്ളത്. ഒന്നാം ലോക്ഡൗണിൽ 50 ശതമാനത്തിലേറെ സൈക്കിളുകളാണ് കൂടുതലായി വിറ്റഴിഞ്ഞത്. കേരളത്തിൽ പ്രതിവർഷം അഞ്ചുലക്ഷത്തോളം സൈക്കിളുകളാണ് വിൽക്കുന്നത്. ഇതിെൻറ 50 ശതമാനത്തിൽ കൂടുതലാണ് കഴിഞ്ഞ വർഷം വിറ്റത്.
ഇക്കുറി ലോക്ഡൗൺ വേളയിൽ സൈക്കിളിന് പുറമെ സ്പെയർ പാർട്സ് വിൽപനയാണ് കൂടിയത്. ചെയിൻ, ടയർ, ഫ്രീവിൽ അടക്കം വിവിധ സാധനങ്ങൾ 20 ശതമാനത്തിലേറെ അധിക വിൽപനയുണ്ടായി. കഴിഞ്ഞ വർഷത്തേത് പോലെ സൈക്കിൾ വിൽപനയും 50 ശതമാനത്തിലേറെ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന ഒ.എൽ.എക്സ് ഓൺലൈൻ സംവിധാനത്തിൽ, കഴിഞ്ഞ രണ്ടുമാസം സെക്കൻഡ് ഹാൻഡ് സൈക്കിളിനാണ് കൂടുതൽ അന്വേഷണമുണ്ടായതെന്ന് പ്രമുഖ സൈക്കിൾ കമ്പനിയുടെ കേരള സെയിൽസ്മാൻ ആർ. മധുസൂദനൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒന്നാം ലോക്ഡൗണിൽ ഗിയർ സൈക്കിളുകളാണ് കൂടുതൽ വിപണി കീഴടക്കിയത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഐ.ടി, ബാങ്ക് ജീവനക്കാരാണ് 18,000 മുതൽ 40,000 രൂപവരെയുള്ളവ വാങ്ങിയത്. 4500 രൂപ മുതൽ ലക്ഷങ്ങൾ വലമതിക്കുന്ന സൈക്കിളുകൾ വിപണിയിലുണ്ട്.
അഞ്ചുമുതൽ കൂടിയാൽ 10 കിലോമീറ്റർ വരെ പരിധിയിലേ നല്ലൊരു ശതമാനം പേരും സൈക്കി ൾ ഉപയോഗിക്കൂ. അതിനാൽ ബാറ്ററി, വൈദ്യുതി വാഹനങ്ങൾക്കും ആവശ്യക്കാർ ഏറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.