ആറു മാസത്തിനിടെ പെട്രോൾ വില കൂട്ടിയത് 63 തവണ, ഡീസൽ 61 തവണ, അടിസ്ഥാന വില 40 രൂപ 94 പൈസ മാത്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് 2021 ജനുവരി ഒന്നുമുതൽ ജൂലൈ ഒമ്പതു വരെ പെട്രോളിെൻറ വില വർധിപ്പിച്ചത് 63 തവണ. ഡീസലിെൻറ വില 61 തവണയും ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിെൻറ വില അഞ്ചു പ്രാവശ്യവും വർധിപ്പിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കാലയളവിൽ നാലു പ്രാവശ്യം മാത്രമാണ് പെട്രോൾ ഡീസൽ വില കുറച്ചതെന്നും മന്ത്രി ഉത്തരം നൽകി. ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 40 രൂപ 94 പൈസയാണ്. അതിന്മേൽ കേന്ദ്രസർക്കാർ 32 .90 രൂപ എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന സർക്കാർ 23.35 രൂപ വാറ്റും ഈടാക്കുന്നു.
ഒരു ലിറ്റർ ഡീസലിന് അടിസ്ഥാന വില 45.50രൂപയും കേന്ദ്ര സർക്കാർ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 31.80 രൂപയും ബാക്കി സംസ്ഥാന സർക്കാറിെൻറ വാറ്റ് ആണെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിലെ വില അടിസ്ഥാനമാക്കിയാണ് മറുപടി നൽകിയത്.
ഖജനാവിലെത്തിയത് 3.35 ലക്ഷം കോടി
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില അടിക്കടി വർധിപ്പിച്ചതിലൂടെ കേന്ദ്രത്തിെൻറ ഖജനാവിലെത്തിയത് 3.35 ലക്ഷം കോടി. ഇൗ വർഷം മാർച്ച് 31 വരെ പിരിഞ്ഞുകിട്ടിയ തുകയാണിത്. ഇന്ധനത്തിന്മേലുള്ള എക്സൈസ് നികുതി കൂട്ടിയതിലൂടെ 88 ശതമാനം അധിക വരുമാനമാണ് ഇൗയിനത്തിലുണ്ടായത്. ഒരു ലിറ്റർ പെട്രോളിന് 19.98 രൂപയിൽ നിന്ന് 32.9 രൂപയിലേക്കാണ് എക്സൈസ് തീരുവ കൂട്ടിയത്. കോവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര ഇന്ധനവില കൂപ്പുകുത്തിയ സാഹചര്യത്തിലും അടിക്കടി തീരുവ കൂട്ടി സർക്കാർ നേട്ടമുണ്ടാക്കിയിരുന്നു. ഡീസൽ ലിറ്ററിന് 15.83 രൂപയിൽ നിന്ന് 31.8 രൂപയിലേക്കും നികുതി കൂട്ടി. ഇതാണ് നികുതി പിരിവ് 3.35 ലക്ഷം കോടിയിലെത്താൻ കാരണമായത്. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ 1.78 ലക്ഷം കോടി മാത്രമായിരുന്നു നികുതിയായി ലഭിച്ചത്. മറ്റു ഉൽപന്നങ്ങളുടെ എക്സൈസ് നികുതിയിനത്തിൽ ഏപ്രിൽ-ജൂൺ കാലയളവിൽ 1.01 ലക്ഷം കോടിയും ആദായ നികുതിയായി 2.41 ലക്ഷം കോടിയും പിരിഞ്ഞു കിട്ടിയതായും സർക്കാർ ലോക്സഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.