വില കുറയുേമ്പാൾ നികുതി കൂട്ടി പിഴിയും; കൂടുേമ്പാൾ ‘ഞാനൊന്നുമറിഞ്ഞില്ലേ!’
text_fieldsന്യൂഡൽഹി: രണ്ടു മാസത്തിനിടെ പെട്രോൾവില ലിറ്ററിന് ആറു രൂപയിലേറെ കൂടിയിട്ടും കൈയുംകെട്ടി സർക്കാറും എണ്ണക്കമ്പനികളും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ കുറയുേമ്പാൾ എക്സൈസ് നികുതി ഭീമമായി വർധിപ്പിച്ച് ജനങ്ങളെ പിഴിയുന്ന സർക്കാറാണ് രാജ്യാന്തര വിപണിയിൽ എണ്ണവില കൂടിനിൽക്കുന്ന സാഹചര്യത്തിൽ നികുതി കുറച്ച് അതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാൻ തയാറാകാത്തത്. ഇന്ധനത്തിെൻറ ഉയർന്ന വിലക്കൊപ്പം വർധിപ്പിച്ച എക്സൈസ് നികുതികൂടി ചേരുേമ്പാൾ സർക്കാറിന് കൊള്ളലാഭവും അതുവഴി ഉപഭോക്താവിെൻറ കീശ കാലിയാകലുമാണ് സംഭവിക്കുന്നത്.
2015 നവംബറിനും 2016 ജനുവരിക്കുമിടയിൽ അഞ്ചു പ്രാവശ്യമാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് നികുതി കൂട്ടിയത്. ഇതുവഴി പെട്രോൾ ലിറ്ററിന് 4.02 രൂപ വരെയും ഡീസൽ ലിറ്ററിന് 6.97 രൂപ വരെയും വർധനയുണ്ടായി. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില കുത്തനെ ഇടിഞ്ഞതാണ് നികുതി കൂട്ടാൻ കാരണമായി പറഞ്ഞത്. ഇതിനുമുമ്പ് 2014 നവംബറിനും 2015 ജനുവരിക്കുമിടയിലും എക്സൈസ് നികുതി നാലു പ്രാവശ്യം വർധിപ്പിച്ചിരുന്നു. നാലു തവണത്തെ വർധനയോടെ പെട്രോൾ ലിറ്ററിന് 7.75 രൂപയും ഡീസൽ ലിറ്ററിന് 6.50 രൂപയും വർധിച്ചു. ഇത്രയും നികുതിവർധനയിലൂടെ 20,000 കോടി രൂപയാണ് ഒന്നുമറിയാതെ സർക്കാർ ഖജനാവിലേക്കെത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ വില കുറയുേമ്പാൾ അതുവഴി ജനങ്ങൾക്ക് കിേട്ടണ്ടിയിരുന്ന ആനുകൂല്യമാണ് നികുതി കൂട്ടി സർക്കാർ ‘അടിച്ചുമാറ്റുന്നത്’. 2014-2016 കാലയളവിലുണ്ടായ മൊത്തം എക്സൈസ് നികുതി വർധന കണക്കിലെടുത്താൽ പെട്രോൾ ഒരു ലിറ്ററിനുണ്ടായ വിലവർധന 11.77 രൂപയുടേതാണ്; ഡീസൽ 13.47 രൂപയുടേതും. വർധിപ്പിച്ച നികുതി ഇല്ലാതായാൽ പെട്രോളിനും ഡീസലിനും ലിറ്ററിന്മേൽ ഇത്രയും വില കുറഞ്ഞുനിൽക്കേണ്ടതാണ്.
പ്രതിദിന വിലമാറ്റ സമ്പ്രദായം നിലവിൽവന്ന കഴിഞ്ഞ ജൂൺ മുതൽ ആദ്യ രണ്ടാഴ്ച മാത്രമാണ് ഇന്ധനവിലയിൽ കുറവുണ്ടായത്. അതിനുശേഷം വില കുതിച്ചുയരുകയായിരുന്നു. പുതിയ വിലനിർണയ സംവിധാനത്തിൽ ജൂെലെ മൂന്നു മുതലാണ് പെട്രോളിനും ഡീസലിനും അടിക്കടി വില കൂടാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.