പെട്രോൾ വില കുറച്ച് തമിഴ്നാട്; ജനപ്രിയ പ്രഖ്യാപനവുമായി സ്റ്റാലിൻ സർക്കാറിന്‍റെ ആദ്യ ബജറ്റ്
text_fieldsചെന്നൈ: ഇന്ധനവില വർധനവിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമായി തമിഴ്നാട് സർക്കാറിന്‍റെ പ്രഖ്യാപനം. തമിഴ്നാട്ടിൽ പെട്രോൾ വില മൂന്ന് രൂപ കുറക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
നികുതിയിനത്തിൽ മൂന്ന് രൂപ കുറക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിർദേശപ്രകാരമാണ് വിലകുറക്കുന്നതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വന്നതിന് പിന്നാലെ എണ്ണകമ്പനികൾ വൻതോതിൽ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോൾ വില പല നഗരങ്ങളിലും ലിറ്ററിന് 100 രൂപയും കടന്ന് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ കുറവ് വരുത്താൻ എണ്ണകമ്പനികൾ തയാറായില്ല.
ഇതിന് പുറമേ മറ്റ് പല ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ഗർഭകാല അവധി 12 മാസമായി വർധിപ്പിച്ചു. സ്ത്രീ സംരംഭകർക്ക് 2,756 കോടി രൂപ വായ്പ നൽകുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുസ്ലിം പള്ളികളുടേയും ക്രിസ്ത്യൻ ചർച്ചുകളുടേയും അറ്റകൂറ്റപ്പണിക്കായി ആറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡർ, എസ്.ടി വിഭാഗം എന്നിവർക്കായി പ്രത്യേക പദ്ധതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.