പമ്പുകളിലെ ഡിജിറ്റല്‍ പണമിടപാട്: അധിക ചാര്‍ജ് ബാങ്കുകളും എണ്ണക്കമ്പനികളും വഹിക്കണം
text_fieldsന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വഹിക്കേണ്ടത് ബാങ്കുകളും എണ്ണക്കമ്പനികളും (ഒ.എം.സി). ഡിജിറ്റല്‍ പണമിടപാടില്‍ പമ്പുടമകളോ ഉപഭോക്താക്കളോ അധികബാധ്യത വഹിക്കേണ്ടിവരില്ല. കേന്ദ്ര എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് വിളിച്ച യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ, പമ്പുകളിലെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് തുടരുന്ന തര്‍ക്കത്തിന് താല്‍ക്കാലിക വിരാമമായി.
നേരത്തേ, ഡിജിറ്റല്‍ പണമിടപാടിന് പെട്രോള്‍ പമ്പുടമകളില്‍നിന്ന് സര്‍വിസ് ചാര്‍ജ് ഈടാക്കിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ജനുവരി ഒമ്പതു മുതല്‍ പമ്പുകളില്‍ കാര്‍ഡെടുക്കില്ളെന്ന നിലപാടിലേക്ക് ഉടമകളത്തെി. എന്നാല്‍, വിഷയത്തില്‍ ഇടപെടാമെന്ന സര്‍ക്കാറിന്‍െറ ഉറപ്പിനെതുടര്‍ന്ന് വെള്ളിയാഴ്ചവരെ കാര്‍ഡെടുക്കാമെന്ന് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.
ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഇനത്തില്‍ വരുന്ന അധികതുകയുടെ ബാധ്യത ബാങ്കുകള്‍ക്കും എണ്ണക്കമ്പനികള്‍ക്കുമാണ്. ഇത് എങ്ങനെ വിഹിതം വെക്കണമെന്ന് ഇരുവരും കൂടിയിരുന്ന് തീരുമാനിക്കട്ടെയെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.